അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ: ആസിഫലി

അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ: ആസിഫലി

ഒരു സര്‍വകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങള്‍ പറഞ്ഞു തന്ന ഗുരുനാഥനാണ് സംവിധായകന്‍ സിബി മലയിലെന്ന് നടന്‍ ആസിഫലി. സിബി മലയിലിനൊപ്പമുള്ള നാലാമത്തെ ചിത്രം കൊത്ത് റിലീസിന് പിന്നാലെയാണ് ആസിഫലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ആസിഫലിയും റോഷന്‍ മാത്യുവും നിഖില വിമലുമാണ് കൊത്ത് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഹേമന്ദ് കുമാറാണ് തിരക്കഥ.

കണ്ണൂര്‍ പശ്ചാത്തലമാക്കിയ സിനിമ രാഷ്ട്രീയ കൊലപാതകമാണ് ചര്‍ച്ച ചെയ്യുന്നത്. സംവിധായകന്‍ രഞ്ജിതിന്റെ ബാനര്‍ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം.

ആസിഫ് അലിയുടെ വാക്കുകള്‍

നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്... ഒരു സര്‍വകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങള്‍ അവര്‍ നമുക്ക് പറഞ്ഞു തരും... സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും...

അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാര്‍..

സാറിനോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് 'കൊത്ത് '

സിനിമ ആസ്വാദകര്‍.. രാഷ്ട്രീയ നിരീക്ഷകര്‍.. കുടുംബ പ്രേക്ഷകര്‍.. യുവാക്കള്‍.. അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്.

കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങള്‍ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്.. കണ്‍വിന്‍സിങ് ആയി, അവതരിപ്പിക്കാന്‍ കഴിവുള്ള സംവിധായകനാണെന്ന്, എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാര്‍ തെളിയിച്ചിട്ടുള്ളതാണ്...

നന്ദി സര്‍ ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ സാറിനു സാധിക്കട്ടെ.. നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്കും ഭാഗ്യമുണ്ടാവട്ടെ..

അതെന്റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാന്‍ കാണും

Related Stories

No stories found.
logo
The Cue
www.thecue.in