ഡാർക്ക് ഹ്യൂമറുമായി ആസിഫ് അലി; പുതിയ ചിത്രം പ്രഖ്യാപിച്ചു

ഡാർക്ക് ഹ്യൂമറുമായി ആസിഫ് അലി; പുതിയ ചിത്രം പ്രഖ്യാപിച്ചു

നാവാ​ഗതനായ ഫർഹാൻ പി ഫെെസലിന്റെ പുതിയ ചിത്രത്തിൽ നായകനായി ആസിഫ് അലി. റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, ഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൽ റഫീഖ് പടയോട്ടം എന്ന ബിജു മേനോൻ ചിത്രത്തിന്റെ നിർമാതാവായിരുന്നു. ആസിഫ് അലിയുടെ നിലവിൽ ഷൂട്ട് നടക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണത്തിന് ശേഷം ഈ വർഷം നവംബർ അവസാന വാരം ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കും.

ഡാർക്ക്‌ ഹ്യുമർ ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലവിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. അഡിയോസ് ആമീഗോസ് എന്ന ചിത്രമാണ് ആസിഫിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.

ആസിഫ് അലിയുടേതായി ഒടുവിലായി പുറത്തെത്തിയ ചിത്രം തലവനാണ്. ജിസ് ജോയുടെ സംവിധാനത്തിൽ ബിജു മേനോൻ ആസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആസിഫ് അലിയും ബിജു മേനോനും അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഒപ്പം ഒരു കേസും അതെ തുടർന്നുള്ള ഇൻവെസ്റ്റിഗേഷനുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി ജിസ് ജോയ് ഒരുക്കിയ ത്രില്ലർ ചിത്രമായിരുന്നു തലവൻ. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in