അമീറും ജപ്പുവും ഒടിടിയിലേക്ക്, ആസിഫ് അലി - താമർ ചിത്രം "സർക്കീട്ട്" ഇന്ന് മുതൽ മനോരമ മാക്‌സിൽ

അമീറും ജപ്പുവും ഒടിടിയിലേക്ക്, ആസിഫ് അലി - താമർ ചിത്രം "സർക്കീട്ട്" ഇന്ന് മുതൽ മനോരമ മാക്‌സിൽ
Published on

ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ "സർക്കീട്ട്" ഇന്ന് മുതൽ മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിക്കും. ഓരോ ആഴ്ചയും മലയാളത്തിലെ ഓരോ സിനിമ സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ റിലീസ് ആയാണ് "സർക്കീട്ട്" സ്ട്രീം ചെയ്യുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ഒരിക്കലും സാധ്യമാക്കാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകനായ താമർ കെ വി തന്നെയാണ്. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ ഈ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്തത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ഷൂട്ട് ചെയ്തത്. പ്രവാസി ജീവിതത്തിലെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനൊപ്പം ബാലതാരം ഓർഹാന്റെ മികച്ച പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിച്ചത്.

ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in