'പണ്ട് വൺലെെൻ കേട്ട് എക്സെെറ്റഡായി സിനിമ ചെയ്യാം എന്ന് പറയുമായിരുന്നു, ഇപ്പോൾ മുഴുവൻ സ്ക്രിപ്റ്റും ചോദിക്കും'; ആസിഫ് അലി

'പണ്ട് വൺലെെൻ കേട്ട് എക്സെെറ്റഡായി സിനിമ ചെയ്യാം എന്ന് പറയുമായിരുന്നു, ഇപ്പോൾ മുഴുവൻ സ്ക്രിപ്റ്റും ചോദിക്കും'; ആസിഫ്  അലി

സിനിമ തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ മുൻ​ഗണന എപ്പോഴും തിരക്കഥയ്ക്ക് തന്നെയാണ് എന്ന് നടൻ ആസിഫ് അലി. എന്നാൽ ആദ്യകാലത്ത് കഥയുടെ ഒറ്റവരി കേട്ട് ആവേശം കൊണ്ട് ചെയ്യാം എന്ന് സമ്മതിച്ചിരുന്നിടത്ത് നിന്നും ഇന്ന് അതിന് മാറ്റമുണ്ടായിട്ടുണ്ട് എന്നും ആസിഫ് അലി പറയുന്നു. മുഴുവൻ തിരക്കഥയും കേട്ടതിന് ശേഷം ആ സംവിധായകനെക്കുറിച്ചും അദ്ദേഹത്തിന് ഇത് ചെയ്യാൻ കഴിയുമോ എന്നും ആലോചിച്ചതിന് ശേഷം മാത്രമേ ഇപ്പോൾ സിനിമ ചെയ്യാൻ സമ്മതിക്കൂ എന്ന് ആസിഫ് അലി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

ആദ്യത്തെ മുൻ​ഗണന എന്നത് എപ്പോഴും സ്ക്രിപ്റ്റിന് തന്നെയാണ്. ഞാൻ ആദ്യം ചെയ്തുകൊണ്ടിരുന്നതിൽ നിന്നും എന്താണ് വ്യത്യാസം എന്ന് ചോദിച്ചാൽ പണ്ട് ഞാൻ വൺലെെനോ അല്ലെങ്കിൽ ഫസ്റ്റ് ലെെനോ കേട്ട് എക്സെെറ്റഡായി ഇത് ചെയ്യാം എന്ന് പറയുമായിരുന്നു. ഇപ്പോൾ എനിക്കുണ്ടാകുന്ന എക്സെെറ്റമെന്റ് കഴിഞ്ഞിട്ട് ഞാൻ ഒന്നുകൂടി ആലോചിക്കും. അത് കഴിഞ്ഞ് ഞാൻ ഇതിന്റെ മുഴുവൻ സ്ക്രിപറ്റും ചോദിക്കും. ആ സ്ക്രിപ്റ്റ് മനസ്സിലാക്കി കഴിഞ്ഞാൽ അടുത്തത് ഇദ്ദേഹത്തിനെക്കൊണ്ട് ഇത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന് നമ്മളെക്കൊണ്ട് പറ്റുന്ന തരത്തിൽ ഒന്ന് പ്ലാൻ ചെയ്ത് നോക്കും. ഈ പറഞ്ഞ പോലെ ഒരു തുടക്കക്കാരൻ വരിക​യാണെങ്കിൽ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായോ അസോസിയേറ്റ് ഡയറക്ടറായിട്ടോ വർക്ക് ചെയ്തിട്ടുള്ള ടീമിനോട് അന്വേഷിക്കുകയും എന്റെ തന്നെ ഏതെങ്കിലും സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കും. അങ്ങനെ നോക്കിയിട്ടാണ് ഇപ്പോൾ സിനിമകൾ എടുക്കുന്നത്.

ആസിഫ് അലി ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'തലവൻ' മികച്ച പ്രതികരണങ്ങളും നേടി തിയറ്ററിൽ മുന്നേറുകയാണ്. തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി ഒരു ത്രില്ലർ സിനിമയുമായി ആണ് ജിസ് ജോസ് ഇത്തവണ എത്തിയത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in