ഞാൻ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടുള്ള വ്യക്തികളുടെ പ്രതിരൂപമാണ് ബ്രോമാൻസിലെ ഒരോ കഥാപാത്രവും: അരുൺ ഡി ജോസ്

ഞാൻ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടുള്ള വ്യക്തികളുടെ പ്രതിരൂപമാണ് ബ്രോമാൻസിലെ ഒരോ കഥാപാത്രവും: അരുൺ ഡി ജോസ്
Published on

ബ്രോമാൻസിലെ എല്ലാ കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനം കൊണ്ടവയാണ് എന്ന് സംവിധായകൻ അരുൺ ഡി ജോസ്. താൻ നേരിട്ട് കണ്ടിട്ടുള്ള പരിചയമുള്ള തന്റെ അയൽവാസികളും കൂട്ടുകാരും ഒക്കെയായിട്ടുള്ള പല ആളുകളുടെയും സ്വഭാവമാണ് ചിത്രത്തിലെ മുഴുവൻ കഥാപാത്രങ്ങൾക്കും കൊടുത്തിട്ടുള്ളതെന്ന് അരുൺ പറയുന്നു. അതുകൊണ്ട് തന്നെ ഈ കഥാപാത്രങ്ങളെല്ലാം എന്തൊക്കെ ചെയ്യാം എന്ന കാര്യത്തിൽ തനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അരുൺ ഡി ജോസ് പറഞ്ഞു.

അരുൺ ഡി ജോസ് പറഞ്ഞത്:

ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും എനിക്ക് റെഫറൻസ് ഉണ്ട്. ഞാൻ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടുള്ള വ്യക്തികളുടെ പ്രതിരൂപമാണ് ബ്രോമാൻസിലെ ഒരോ കഥാപാത്രവും. അതുകൊണ്ട് ആ കഥാപാത്രം എങ്ങനെയാണ് ഏത് എക്സ്ട്രീം വരെ അവർ പോകും എന്നെനിക്ക് നന്നായി അറിയാം. ഞാൻ നേരിട്ട് കണ്ടിട്ടുള്ള പരിചയമുള്ള എന്റെ അയൽവാസികളും കൂട്ടുകാരും ഒക്കെയായിട്ടുള്ള പല ആളുകളുടെ സ്വഭാവങ്ങളാണ് ഈ സിനിമയിലുള്ള എല്ലാ കഥാപാത്രങ്ങൾക്കും. എല്ലാവരും വിയേർഡ് ആണ്. ആ വിയേർഡ്നെസ്സ് അങ്ങനെ തന്നെ എടുത്ത് ഓരോ കഥാപാത്രങ്ങൾക്കും പ്ലേസ് ചെയ്തിരിക്കുകയാണ്. അതിൽ തന്നെ രണ്ട് എക്സ്ട്രീമുകൾ ഉണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും അതുണ്ട്. അവർ വളരെ നോർമലായ ഭാ​ഗങ്ങളും അതേ സമയം ഇവർ വിയേർഡ് ആയാൽ എത്രത്തോളം വിയേർഡ് ആയി പോകും എന്നുള്ള പരിപാടിയും സിനിമയിൽ ഉണ്ട്.

മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബ്രോമാൻസ്'. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. സുഹൃത്തിന്റെ തിരോധാനവും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സംവിധായകൻ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ആദ്യ സംവിധാന സംരംഭമായ ജോ & ജോയും പിന്നീട് സംവിധാനം ചെയ്ത 18+ ഉം പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in