'ഇത് വിധിയും മണ്ണാങ്കട്ടയൊന്നുമല്ല അമ്മേ, നമ്മുടെ നാടിന്റെ പ്രശ്‌നമാണ്'; ആര്‍ട്ടിക്കിള്‍ 21 ട്രെയ്‌ലര്‍

'ഇത് വിധിയും മണ്ണാങ്കട്ടയൊന്നുമല്ല അമ്മേ, നമ്മുടെ നാടിന്റെ പ്രശ്‌നമാണ്'; ആര്‍ട്ടിക്കിള്‍ 21 ട്രെയ്‌ലര്‍

ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലെന, ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തികച്ചും വ്യത്യസ്തമായ ഒരു ലുക്കിലാണ് ലെന ചിത്രത്തിലെത്തുന്നത്. വാക് വിത്ത് സിനിമാസിന്റെ ബാനറില്‍ ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ നടക്കുന്ന ഗൗരവമേറിയ ചില വിഷയങ്ങളെയാണ് ചര്‍ച്ച ചെയ്യുന്നത്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 21 ഇന്ത്യന്‍ പൗരന് ഉറപ്പ് നല്‍കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് അന്തസോടെ ജീവിക്കാനുള്ള അവകാശം. രണ്ട് വ്യക്തിസ്വാതന്ത്രത്തിനുള്ള അവകാശം. മാറുന്ന സമൂഹത്തില്‍ മൗലികാവകാശങ്ങളുടെ ഹൃദയം എന്ന് വിളിക്കപ്പെടുന്ന ആര്‍ട്ടിക്കിള്‍ 21-നെക്കുറിച്ചും 2009 ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന നിര്‍ബന്ധിതവും സൗജന്യവുമായ കുട്ടികളുടെ പഠനം എന്ന അവകാശത്തെക്കുറിച്ചുമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുക എന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ആളുകളുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നത് അവരുടെ മനുഷ്യത്വത്തെ വെല്ലുവിളിക്കലാണ് എന്ന നെല്‍സണ്‍ മണ്ഡേലയുടെ വാക്യത്തോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ആരംഭിക്കുന്നത്.

അഷ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സന്ദീപ് കുമാറാണ്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

കോ പ്രൊഡ്യൂസര്‍ രോമാഞ്ച് രാജേന്ദ്രന്‍, സൈജു സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, കല അരുണ്‍ പി അര്‍ജുന്‍, മേക്കപ്പ് റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം പ്രസാദ് അന്നക്കര, സ്റ്റില്‍സ് സുമിത് രാജ്, ഡിസൈന്‍ ആഷ്ലി ഹെഡ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്ടര്‍ ഇംതിയാസ് അബൂബക്കര്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

Related Stories

No stories found.
logo
The Cue
www.thecue.in