'ഒരു ചെറിയ സുഖം' ; തീപ്പൊരി ബെന്നി ട്രെയ്‌ലർ

'ഒരു ചെറിയ സുഖം' ; തീപ്പൊരി ബെന്നി ട്രെയ്‌ലർ

വെള്ളിമൂങ്ങ, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോജി തോമസും വെള്ളിമൂങ്ങയുടെ സഹ സംവിധായകനായിരുന്ന രാജേഷ് മോഹനും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'തീപ്പൊരി ബെന്നി' യുടെ ട്രെയ്‌ലർ പുറത്തുവന്നു. അർജുൻ അശോകൻ അവതരിപ്പിക്കുന്ന തീപ്പൊരി ബെന്നി എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് സിനിമ എന്ന സൂചയാണ്‌ ട്രെയ്‌ലർ നൽകുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്.

ഒരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, എന്നാല്‍ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി. 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങിയവരും സിനിമയിലെ പ്രധാന അഭിനേതാക്കളാണ്.

സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജാണ് നിര്‍വ്വഹിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്‌സ്: റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ ബെക്കര്‍, സംഗീതം: ശ്രീരാഗ് സജി, എഡിറ്റര്‍: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈന്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരണ്‍രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, വിഎഫ്എക്‌സ്: പ്രോമിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ടൈറ്റില്‍: ജിസെന്‍ പോള്‍, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പി.ആര്‍.ഒ: ഹെയ്ന്‍സ് & പി ശിവപ്രസാദ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in