കല്യാണം കഴിഞ്ഞവർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് 'അൻപോട് കൺമണി': അർജുൻ അശോകൻ

കല്യാണം കഴിഞ്ഞവർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് 'അൻപോട് കൺമണി': അർജുൻ അശോകൻ
Published on

വിവാഹം കഴി‍ഞ്ഞവർക്ക് വളരെ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ചിത്രമായിരിക്കും 'അൻപോട് കൺമണി' എന്ന് നടൻ അർജുൻ അശോകൻ. അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അൻപോട് കൺമണി'. ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കല്യാണം കഴിഞ്ഞ നവദമ്പതികൾ അനുഭവിക്കുന്ന അവസ്ഥയാണ് സിനിമയിൽ പറഞ്ഞു പോകുന്നതെന്നും വിവാഹം കഴിഞ്ഞ ശേഷം കുട്ടികളായില്ലേ എന്ന ചോദ്യം നേരിടുന്ന ദമ്പതികളാണ് സിനിമയിലെ കഥാപാത്രങ്ങളെന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രം ജനുവരി 24 ന് തിയറ്ററുകളിലെത്തും.

അർജുൻ അശോകൻ പറഞ്ഞത്:

കല്യാണം കഴിഞ്ഞ ആൾക്കാർക്ക് ഈ സിനിമയിലെ ഏതെങ്കിലും കാര്യങ്ങൾ വളരെയധികം റിലേറ്റ് ചെയ്യാൻ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അത്തരത്തിലുള്ള സംഭവങ്ങൾ ഈ സിനിമയിൽ ഉടനീളമുണ്ട്. അതുകൊണ്ട് തന്നെ അത് വൃത്തിയായി ചെയ്യാൻ നമ്മൾ ശ്രമിച്ചിട്ടുമുണ്ട്.

അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ് നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് സാമുവല്‍ എബിയാണ്.

പ്രദീപ് പ്രഭാകറും പ്രിജിന്‍ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കളറിസ്റ്റ് ലിജു പ്രഭാകര്‍. ശബ്ദരൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Related Stories

No stories found.
logo
The Cue
www.thecue.in