സമയപരിധി കഴിഞ്ഞും തുടര്‍ന്ന് റഹ്‌മാന്റെ സംഗീത നിശ ; നിര്‍ത്തിപ്പിച്ച് പൂനെ പൊലീസ്

സമയപരിധി കഴിഞ്ഞും തുടര്‍ന്ന് റഹ്‌മാന്റെ സംഗീത നിശ ; നിര്‍ത്തിപ്പിച്ച് പൂനെ പൊലീസ്

സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് എ ആര്‍ റഹ്‌മാന്റെ സംഗീത പരിപാടി നിര്‍ത്തിപ്പിച്ച് പൂനെ പൊലീസ്. പൂനെ രാജാ ബഹദൂര്‍ മില്‍ റോഡിലെ ദി മില്‍സില്‍ ഫീഡിംഗ് സ്മൈല്‍സും 2 ബിഎച്ച്കെയും സംഘടിപ്പിച്ച സംഗീത നിശയാണ് സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. രാത്രി 10 നു ശേഷം സംഗീത പരിപാടി അനുവദിക്കില്ലെന്ന സുപ്രീം കോടതി ഉത്തരവ് അനുസൃതമാക്കിയാണ് പോലീസിന്റെ ഇടപെടല്‍.

രാത്രി പത്തു മണിവരെ സംഗീത പരിപാടിക്ക് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ 10 മണി കഴിഞ്ഞും പരിപാടി അവസാനിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് റഹ്‌മാന്‍ വേദിയില്‍ പാടിക്കൊണ്ടിരിക്കെ പോലീസ് ഉദ്യോഗസ്ഥന്‍ എത്തി സമയം കഴിഞ്ഞുവെന്ന് അറിയിക്കുകയും പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ ഇടപെടലിന് പിന്നാലെ എ ആര്‍ റഹ്‌മാന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു പരിപാടി അവസാനിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in