മമ്മുക്കയുടെ ആ സീൻ സിംഹത്തിന്റെ അലറൽ ആയിരുന്നു; അപ്പുണ്ണി ശശി

മമ്മുക്കയുടെ ആ സീൻ സിംഹത്തിന്റെ അലറൽ ആയിരുന്നു; അപ്പുണ്ണി ശശി

സിംഹത്തിന്റെ അലറലായിരുന്നു മമ്മൂട്ടിയിൽ കണ്ടതെന്ന് അപ്പുണ്ണി ശശി ദ ക്യു ഷോ ടൈമിൽ പറഞ്ഞു. മമ്മുക്ക ഇങ്ങനെയൊക്കെയായിരിക്കും ചെയ്യുകയെന്ന് നമ്മൾ വിഭാവന ചെയ്യുമെങ്കിലും അതൊന്നുമല്ല അഭിനയിക്കുമ്പോൾ സംഭവിക്കുന്നതെന്നും അപ്പുണ്ണി ശശി കൂട്ടിച്ചേർത്തു.

അപ്പുണ്ണി ശശിയുടെ വാക്കുകൾ

മമ്മുക്കയെ കുറിച്ച് നമുക്കൊന്നും പറയാനില്ലലോ. മമ്മുക്ക വന്നങ്ങു ചെയ്യാണ്. അല്ലാതെ വേറെയൊരു പരിപാടിയില്ല. അതത്ര മതി എന്ന് പറഞ്ഞാൽ, കറക്റ്റാ അത്. മമ്മുക്ക ഇങ്ങനെയൊക്കെയായിരിക്കും ചെയ്യുക എന്ന് ഞാൻ വിഭാവന ചെയ്തിട്ടുണ്ടാവും. അതൊന്നും അല്ല സംഭവിക്കുന്നത്. അതൊരു സിംഹത്തിന്റെ അലറലാണ്. പോലീസ് സെല്ലിലെ സീക്വൻസ് ചെയ്യുമ്പോൾ ആ ഹാൾ മൊത്തം കുലുങ്ങി. പിന്നെ അതിനെ പറ്റി അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നും പറയാനില്ല.

പാലേരിമാണിക്യത്തിലെ അഹമ്മദ് ഹാജിയെ പോലെയൊരു വില്ലൻ മലയാളത്തിലുണ്ടായിട്ടുണ്ടോ? ഇത്രയും ഭയങ്കരമായിട്ടുള്ള ക്രൂരമായ പരിപാടികൾ ചെയ്യുന്നൊരാൾ. അഹമ്മദ് ഹാജി കള്ള് ഇങ്ങനെ കുടിച്ചിട്ട് ശ്വേതാ മേനോൻ കയറി വരുമ്പോൾ പൂ വിരിയുന്ന പോലെയൊരു ചിരിയുണ്ട്. എന്തൊരു ബോഡി ലാംഗ്വേജ് ആണതൊക്കെ. മമ്മുക്ക വേറെയൊരു ലെവലാണ്. ആ ലെവലിൽ എത്തിയ ആൾക്കാരാണ് അവരെല്ലാം. നമ്മുക്ക് നിന്ന് അസൂയപ്പെടാനേ പറ്റുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in