പോസ്റ്റര്‍ കണ്ട് സിനിമ എട്ട് നിലയില്‍ പൊട്ടുമെന്ന് കമന്റ്; മറുപടിയുമായി അപ്പാനി ശരത്

പോസ്റ്റര്‍ കണ്ട് സിനിമ എട്ട് നിലയില്‍ പൊട്ടുമെന്ന് കമന്റ്; മറുപടിയുമായി അപ്പാനി ശരത്

പോസ്റ്റര്‍ കണ്ട് സിനിമ പൊട്ടുമെന്ന് മകന്റിട്ട ആള്‍ക്ക് മറുപടിയുമായി നടന്‍ അപ്പാനി ശരത്. വിനോദ് ഗുരുവായൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'മിഷന്‍ സി'ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പങ്കുവെച്ചുകൊണ്ടുള്ള നടന്റെ പോസ്റ്റിന് താഴെയായിരുന്നു കമന്റ്.

'പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ടു നില', എന്നായിരുന്നു കമന്റ്. സിനിമയുടെ ഒരു പോസ്റ്റര്‍ മാത്രം കണ്ട് വിധിയെഴുതുന്നതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു അപ്പാനി ശരത്തിന്റെ മറുപടി. തിയറ്റര്‍ പോലും തുറന്നിട്ടില്ലാത്ത ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് ഓരോ സിനിമയെയും കാണുന്നതെന്നും, മറ്റുള്ളവര്‍ക്ക് തമാശയാണെങ്കില്‍ തനിക്കിത് ജീവിതമാണെന്നും നടന്‍ കുറിച്ചു.

'തിയേറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തീയേറ്ററില്‍ വന്നിട്ട് എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാ. പ്ലീസ് വെറുതെ ഓരോന്ന് പറയരുതു നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും പക്ഷെ എനിക്കിതു ജീവിതമാണ. ഇതിപ്പോ പറയണം എന്നു തോന്നി', ഇങ്ങനെയായിരുന്നു അപ്പാനി ശരതിന്റെ മറുപടി.

അപ്പാനി ശരത്, കൈലാഷ്, മേജര്‍ രവി, മീനാക്ഷി ദിനേശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മിഷന്‍ സി, ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലര്‍ കഥയാണ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in