'അന്വേഷിപ്പിൻ കണ്ടെത്തും വളരെ ഹാപ്പിയും റിലാക്സിഡുമായി ചെയ്ത സിനിമ' ;മറ്റാരുടെയും അഭിപ്രായത്തിന് മുൻപ് തിയറ്ററിൽ പോയി കാണണമെന്ന് ടൊവിനോ

'അന്വേഷിപ്പിൻ കണ്ടെത്തും വളരെ ഹാപ്പിയും റിലാക്സിഡുമായി ചെയ്ത സിനിമ' ;മറ്റാരുടെയും അഭിപ്രായത്തിന് മുൻപ് തിയറ്ററിൽ പോയി കാണണമെന്ന് ടൊവിനോ

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. വളരെ ഹാപ്പി ആയിട്ടും റിലാക്സ്ഡ് ആയിട്ടും ചെയ്ത സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഒരു ഫിസിക്കൽ സ്‌ട്രെയിനും ഈ സിനിമക്ക് ഇല്ലായിരുന്നെന്ന് നടൻ ടൊവിനോ തോമസ്. ഈ സിനിമ നിങ്ങളെ എല്ലാവരെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തുമെന്നൊന്നും താൻ പറയുന്നില്ല പക്ഷെ തീർച്ചയായും എൻഗേജിങ്ങും തൃപ്തികരവുമായ അനുഭവവുമായിരിക്കും. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ട്രെയ്‌ലറും ഒക്കെ കണ്ടിട്ട് സിനിമ നന്നാവും എന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും തിയറ്ററിൽ മറ്റാരുടെയും അഭിപ്രായം കേൾക്കുന്നതിന് മുൻപ് പോയി കാണണമെന്ന് താൻ ആഗ്രഹിക്കുന്നെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

ടൊവിനോ തോമസ് പറഞ്ഞത് :

വളരെ ഹാപ്പി ആയിട്ടും റിലാക്സ്ഡ് ആയിട്ടും ചെയ്ത സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഒരു ഫിസിക്കൽ സ്‌ട്രെയിൻ ഒന്നും ഈ സിനിമക്ക് ഇല്ലായിരുന്നു. ഈ സിനിമ നിങ്ങളെ എല്ലാവരെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തുമെന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ തീർച്ചയായും സിനിമ എൻഗേജിങ്ങും തൃപ്തികരവുമായ അനുഭവവുമായിരിക്കും. നിങ്ങൾക്ക് ഇതിന്റെ ടീസറും പോസ്റ്ററുകളും ട്രെയ്‌ലറും ഒക്കെ കണ്ടിട്ട് ഈ സിനിമ നന്നാവും എന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും തിയറ്ററിൽ മറ്റാരുടെയും അഭിപ്രായം കേൾക്കുന്നതിന് മുൻപ് പോയി കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ട്ടപെടുകയാണെങ്കിൽ അത് അറിയിക്കുക അത് ഞങ്ങൾക്ക് വലിയ ഉപകാരമായിരിക്കും.

ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ഒരു റബർ തോട്ടത്തിൽ ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തുന്ന യുവതിയുടെ മൃതദേഹം. ചെറുവള്ളി പൊലീസ് സ്റ്റേഷൻ മുതൽ കോട്ടയത്തെ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനം വരെ നി​ഗൂഢത നിറഞ്ഞ ആ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ നിയോ​ഗിക്കപ്പെടുകയാണ്. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്ദ്യോ​ഗസ്ഥനായി ആണ് ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമയാണിത്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in