'ആനന്ദിന്‍റെ അന്വേഷണങ്ങൾ ഇനി ഒടിടിയിൽ' ; 'അന്വേഷിപ്പിൻ കണ്ടെത്തും' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

'ആനന്ദിന്‍റെ അന്വേഷണങ്ങൾ ഇനി ഒടിടിയിൽ' ; 'അന്വേഷിപ്പിൻ കണ്ടെത്തും' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാണ്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് ലഭിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിച്ച ചിത്രത്തിൽ ആനന്ദ് നാരാണയൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

കേരളം ഏറെ ചർച്ച ചെയ്ത യഥാർത്ഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് ഒരുക്കിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടോവിനോയുടെ കഥാപാത്രമായ എസ്.ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in