'മൂന്ന് വർഷങ്ങൾക്ക് ശേഷം സംവിധായകനായി അൻവർ റഷീദ്' ; വീക്കെൻഡ് ബ്ലോക്ബ്ലസ്റ്റേഴ്സിനൊപ്പം പുതിയ ചിത്രം

'മൂന്ന് വർഷങ്ങൾക്ക് ശേഷം സംവിധായകനായി അൻവർ റഷീദ്' ; വീക്കെൻഡ് ബ്ലോക്ബ്ലസ്റ്റേഴ്സിനൊപ്പം പുതിയ ചിത്രം

ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ അൻവർ റഷീദ്. മൂന്ന് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധായകനാകുന്ന ചിത്രം നിർമിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. അൻവർ റഷീദ് എന്ന മനുഷ്യനുമായുള്ള സൗഹൃദത്തിന്റെയും സർഗ്ഗാത്മകതയുടെയും അവിശ്വസനീയമായ 10 വർഷത്തെ ആഘോഷിക്കുന്നു. ഇന്നുവരെയുള്ള ഞങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ത്രില്ലിലാണ് എന്ന തലക്കെട്ടോടെയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം അന്നൗൻസ് ചെയ്തത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന പത്താമത്തെ സിനിമയാണ് ഇത്.

സിനിമ നിർമാണ രംഗത്ത് പത്ത് വർഷം പിന്നിടുന്ന വേളയിലാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന മൂന്ന് സിനിമകൾ കൂടി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ആന്റണി വർഗീസ് നായകനായി എത്തുന്ന ഏഴാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത് മാമ്പള്ളിയാണ്. കടലിൻ്റെ പശ്ചാത്തലത്തിൽ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ആയി ആണ് ചിത്രം ഒരുങ്ങുന്നത്. ജാനെമൻ, പുറത്തിറങ്ങാനിരിക്കുന്ന മഞ്ഞുമൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്‌സ് നിർമിക്കുന്ന എട്ടാമത്തെ ചിത്രം. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ പുറത്തുവിടും.

ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്തും സോഫിയ പോളും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വീക്കെന്ഡിന്റെ ഒൻപതാമത്തെ നിർമാണചിത്രം. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ആർഡിഎക്സ് ആയിരുന്നു നഹാസ് ഹിദായത്തിന്റെ ആദ്യ ചിത്രം. മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിച്ച ചിത്രം കൂടിയായിരുന്നു ആർഡിഎക്സ്.

Related Stories

No stories found.
logo
The Cue
www.thecue.in