
ആവേശം എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസൻ. നിരവധി പുരസ്കാരങ്ങൾ നേടുകയും ചർച്ചയാവുകയും ചെയ്ത തൂമ്പ എന്ന ഷോര‍്ട്ട് ഫിലിം ഒരുക്കിയ ശ്രീരാജ് ശ്രീനിവാസന്റെ പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രമാണ് അൻവര‍് റഷീദ് എന്റർടെയിന‍്‍മെന്റ് നിർമ്മിക്കുന്നത്. ശ്രീരാജിന‍്റേത് തന്നെയാണ് തിരക്കഥ. ഷൈജു ഖാലിദ് ക്യാമറയും വിഷ്ണു വിജയ് സംഗീതവും മുഹസിൻ പരാരി ഗാനരചനയും ഗോകുല‍് ദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, (പ്രതാപൻ കെ.എസ്. തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് '' പ്രാവിൻ കൂട് ഷാപ്പ് ". ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. ഗാനരചന-മു രി, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ്
മേക്കപ്പ്-റോണക്സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍,
ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്
ആക്ഷൻ-കലൈ മാസ്റ്റർ,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്
ഡിസൈന്‍സ് - ഏസ്തെറ്റിക്ക് കുഞ്ഞമ്മ.
ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ് 'പ്രാവിന്‍ കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
ബേസിൽ ജോസഫും സൗബിൻ ഷാഹിറും ചെമ്പൻ വിനോദുമാണ് 29ന് ചിത്രീകരണമാരംഭിച്ച സിനിമയിലെ താരങ്ങൾ. ആണധികാരം അച്ഛനിൽ നിന്ന് മകനിലേക്ക് സഞ്ചരിക്കുന്ന ഹ്രസ്വചിത്രമെന്നും സിനിമയെ വെല്ലുന്ന ദൃശ്യാനുഭവമെന്നും അഭിപ്രായങ്ങൾ ലഭിച്ച ഹ്രസ്വചിത്രമാണ് തൂമ്പ.