പ്രണവ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്: ഹൃദയത്തെ കുറിച്ച് അന്‍വര്‍ റഷീദ്

പ്രണവ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്: ഹൃദയത്തെ കുറിച്ച് അന്‍വര്‍ റഷീദ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഹൃദയത്തെ പ്രശംസിച്ച് സംവിധായകന്‍ അന്‍വര്‍ റഷീദ്. ഹൃദയം പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമെന്‍സാണെന്നും വിനീതിന്റെ മികച്ച സിനിമയാണെന്നുമാണ് അന്‍വര്‍ റഷീദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'ഹൃദയം കൊണ്ടെഴുതുന്ന കവിത, പ്രണയാമൃതം അതിന്‍ ഭാഷ'- ശ്രീകുമാരന്‍ തമ്പി (സിനിമ - അക്ഷരത്തെറ്റ്). വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ! പ്രണവ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്! നട്ടെല്ലാവുന്ന സംഗീതം ഹെഷാം അബ്ദുള്‍ വഹാബ് തീയേറ്ററുകള്‍ക്ക് മെറിലാന്റ് സിനിമാസിന്റെ കൊറോണക്കാലത്തെ സമ്മാനം.. ഹൃദയം! A MUST WATCH!', അന്‍വര്‍ റഷീദ് കുറിച്ചു.

ജനുവരി 21നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹന്‍ലാലിന് പുറമെ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനാകുന്ന ചിത്രം കൂടിയാണ് ഹൃദയം.

Related Stories

No stories found.
logo
The Cue
www.thecue.in