അശ്വിന്‍ ജോസും ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍; അനുരാഗം ഷൂട്ടിങ് ആരംഭിച്ചു


അശ്വിന്‍ ജോസും ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍; അനുരാഗം ഷൂട്ടിങ് ആരംഭിച്ചു
DONY CYRIL PRAKUZHY
Published on

അശ്വിന്‍ ജോസും ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്ന അനുരാഗത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ഷീല തുടങ്ങിയവരും അണിനിരക്കുന്നു. ലക്ഷ്മിനാഥ്‌ സത്യം സിനിമാസ്ന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ ചേര്‍ന്നാണ് അനുരാഗം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ സ്വിച്ച് ഓൺ കര്‍മ്മവും പൂജയും സുധീഷ്, ​ഗൗരി കിഷൻ, ശ്രീജിത്ത് രവി, പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്ന അശ്വിനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സുരേഷ് ഗോപി ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടര്‍ അനീഷ് നാടോടിയാണ്. എഡിറ്റര്‍ ലിജോ പോൾ. ജോയൽ ജോൺസിന്‍റെയാണ് സംഗീതം. മേക്കപ്പ് അമൽ, കോസ്റ്റ്യും സുജിത് സി.എസ്. പ്രൊജക്റ്റ്‌ ഡിസൈൻ ഹാരിസ് ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in