ഗിറ്റാറില്‍ ഈണമിട്ട് ഗൗതം മേനോന്‍; തമിഴ് മെലഡി ഗാനവുമായി 'അനുരാഗം' ടീം

ഗിറ്റാറില്‍ ഈണമിട്ട് ഗൗതം മേനോന്‍; തമിഴ് മെലഡി ഗാനവുമായി 'അനുരാഗം' ടീം

ഷഹദ് നിലമ്പുര്‍ സംവിധാനം ചെയ്യുന്ന 'അനുരാഗം' എന്ന ചിത്രത്തിലെ 'യെഥുവോ ഒണ്‍ട്ര്..' എന്ന പുതിയ ഗാനം പുറത്ത്. തമിഴ് മെലഡി ഗാനമായി ഒരുക്കിയിരിക്കുന്ന ഗാനം സ്‌ക്രീനിലെത്തിക്കുന്നത് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ്. കവര്‍ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹനാന്‍ഷായും സംഗീത സംവിധായകന്‍ ജോയല്‍ ജോണ്‍സും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ പ്രമുഖ തമിഴ് ലിറിസിസ്റ്റായ മോഹന്‍ രാജിന്റേതാണ്.

നായകനായ അശ്വിന്‍ ജോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അശ്വിന് പുറമെ, ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. അഭിനയരംഗത്ത് കൂടുതലും വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സംവിധായകന്‍ ഗൗതം മേനോന്‍ 'അനുരാഗ'ത്തില്‍ ഒരു റൊമാന്റിക് റോളിലാണ് എത്തുന്നതെന്നാണ് സൂചന. പല പ്രായങ്ങളിലൂടെ കടന്നുപോകുന്ന പ്രണയമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ലക്ഷ്മി നാഥ് ക്രിയേഷന്‍സിന്റെയും സത്യം സിനിമാസിന്റെയും ബാനറില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍. സംഗീതം ജോയല്‍ ജോണ്‍സ്. ലിജോ പോളാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ രാജ്, ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്.

കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് -ഫസല്‍ എ ബക്കര്‍,കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ് - മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പിആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്.

Related Stories

No stories found.
logo
The Cue
www.thecue.in