ഒരു ഹാപ്പി ഫാമിലി, ഷഹദിന്റെ 'അനുരാഗത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരു ഹാപ്പി ഫാമിലി, ഷഹദിന്റെ 'അനുരാഗത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഗൗതം വാസുദേവ് മേനോന്‍, ലെന, ഷീല, ദേവയാനി, ഗൗരി കിഷന്‍, ജോണി ആന്റണി, അശ്വിന്‍ ജോസ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അനുരാഗം. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ സംവിധായകനായ ഷഹദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അനുരാഗം. അശ്വിന്‍ ജോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഫീല്‍ ഗുഡ് സ്വഭാവത്തില്‍ ഒരു ഫാമിലി ഫോട്ടോയെന്ന പോലെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍, ഇവരെ കൂടാതെ മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് & സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനം 'ചില്ലാണെ...' യൂട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു. ഡിസംബറില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ നവാഗതനായ ജോയല്‍ ജോണ്‍സാണ്. വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്. സുരേഷ് ഗോപി ഛായഗ്രഹണവും, ലിജോ പോള്‍ എഡിറ്റിംഗും, അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു. മോഹന്‍ കുമാര്‍, ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്. പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ്- മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, നൃത്ത സംവിധാനം- റീഷ്ധാന്‍ അബ്ദുല്‍ റഷീദ്, അനഘ മറിയ വര്‍ഗീസ്, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്, ഡിഐ- ലിജു പ്രഭാകര്‍, വി എഫ് എക്‌സ്- എഗ് വൈറ്റ്, സ്റ്റില്‍സ്- ഡോണി സിറില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & പിആര്‍ഒ- വൈശാഖ് സി. വടക്കേവീട്, പിആര്‍ഒ- എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്.

Related Stories

No stories found.
logo
The Cue
www.thecue.in