കാന്‍സില്‍ കെന്നഡിയ്ക്ക് ഏഴ് മിനിറ്റ് സ്റ്റാന്‍ഡിംഗ് ഒവേഷന്‍ ; സ്‌പെഷ്യലെന്ന് അനുരാഗ് കശ്യപ്

കാന്‍സില്‍ കെന്നഡിയ്ക്ക് ഏഴ് മിനിറ്റ് സ്റ്റാന്‍ഡിംഗ് ഒവേഷന്‍ ;  സ്‌പെഷ്യലെന്ന് അനുരാഗ് കശ്യപ്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അനുരാഗ് കശ്യപ് ചിത്രം 'കെന്നഡി'യ്ക്ക് ഏഴ് മിനിറ്റ് സ്റ്റാന്‍ഡിങ് ഒവേഷന്‍. മിഡ്നെറ്റ് സ്‌ക്രീനിംഗ് വിഭാഗത്തില്‍ ദി ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ഫെസ്റ്റിവലില്‍ നിന്ന് ലഭിക്കുന്നത്. പ്രേക്ഷകരുടെ ഏഴ് മിനുട്ട് സ്റ്റാന്‍ഡിങ് ഒവേഷനില്‍ താന്‍ ഒരേ സമയം നന്ദിയുള്ളവനും ആവേശഭരിതനുമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ദി ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററില്‍ തങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയുക എന്നത് ഒരു സ്‌പെഷ്യല്‍ മോമെന്റ്‌റ് തന്നെയാണ്. 'കെന്നഡി' എനിക്ക് വളരെ സ്‌പെഷ്യല്‍ ആയൊരു ചിത്രമാണ്. ഞങ്ങളുടെ ഹൃദയവും ആത്മാവും അര്‍പ്പിച്ചു പൂര്‍ത്തിയാക്കിയ ചിത്രമാണിത്. ഏഴ് മിനിറ്റ് നീണ്ട സ്റ്റാന്‍ഡിങ് ഒവേഷന് ഒരുപാട് നന്ദിയുണ്ട്, കൂടാതെ ഞാന്‍ വളരെ ആവേശഭരിതനാണ്.

അനുരാഗ് കശ്യപ്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിഡ്നെറ്റ് സ്‌ക്രീനിംഗ് സെക്ഷനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കെന്നഡി. സീ സ്റ്റുഡിയോസ്, ഗുഡ് ബാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ സിംഗ്, കബീര്‍ അഹൂജ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഭട്ട്, സണ്ണി ലിയോണ്‍ എന്നിവരാണ് പ്രധാന അവതരിപ്പിക്കുന്നത്. ഇതിന് മുന്‍പും അനുരാഗ് കശ്യപ് ചിത്രങ്ങള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ഗ്യാങ്‌സ് ഓഫ് വാസിപ്പൂര്‍' 2012-ല്‍ ഡയറക്ടര്‍സ് ഫോര്‍ട്‌നൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2013-ല്‍ 'ബോംബെ ടോക്കീസ്' എന്ന ആന്തോളജി ചിത്രം സ്പെഷ്യല്‍ സ്‌ക്രീനിംങ് ആയും, 'അഗ്ലി' എന്ന ചിത്രം ഡയറക്ടര്‍സ് ഫോര്‍ട്‌നൈറ്റ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. ശേഷം 2016-ല്‍ രമണ്‍ രാഘവ് 2.0 യും ഡയറക്ടര്‍സ് ഫോര്‍ട്‌നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സില്‍വെസ്റ്റര്‍ ഫൊന്‍സേകയാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് : താന്യ ഛബ്രിയ & ദീപക് കട്ടാര്‍ സഹനിര്‍മാണം : കാവന്‍ അഹല്‍പാറ . 'ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്' ആയിരുന്നു അവസാനമായി തിയ്യേറ്ററുകളില്‍ എത്തിയ അനുരാഗ് കശ്യപ് ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in