അനുരാഗ് കശ്യപ് 300 കോടി രൂപ ക്രമക്കേട് നടത്തി; തപ്‍സി പന്നു അഞ്ച് കോടി അടച്ചതിന്റെ രസീത് കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്

അനുരാഗ് കശ്യപ് 300 കോടി രൂപ ക്രമക്കേട് നടത്തി; തപ്‍സി പന്നു അഞ്ച് കോടി അടച്ചതിന്റെ രസീത് കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് നടി തപ്‍സി പന്നു എന്നിവരുടെ വസതികളിൽ നടത്തിയ റെയ്ഡിൽ നിന്നും കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. നടി തപ്‍സി പന്നു അഞ്ച് കോടി അടച്ചതിന്റെ റസീപ്റ്റും അനുരാഗ് കശ്യപിന്റെ പ്രൊഡക്ഷൻ കമ്പനിയായിരുന്ന ഫാന്റം ഫിലിംസിൽ നിന്നും മുന്നൂറ് കോടി രൂപയുടെ ക്രമക്കേടുമാണ് കണ്ടെത്തിയിരിക്കുന്നത്. ഫാന്റം ഫിലിംസിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലും പൂനയിലുമായി 28 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നിന്നുമായി വാട്സ്ആപ് ചാറ്റ് ,ഇമെയിൽ, കമ്പ്യൂട്ടർ അനുബന്ധ രേഖകൾ എന്നിവ പിടിച്ചെടുത്തു. പൂനയിൽ വെച്ച് അനുരാഗ് കശ്യപിനെയും താപ്‍സി പന്നുവിനെയും ആദായ നികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുവരും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

അനുരാഗ് കശ്യപ് 300 കോടി രൂപ ക്രമക്കേട് നടത്തി; തപ്‍സി പന്നു അഞ്ച് കോടി അടച്ചതിന്റെ രസീത് കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്
അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്, രാഷ്ട്രീയ നീക്കമെന്ന് ആരോപണം

സോഷ്യൽ മീഡിയയിൽ ട്രോൾ പൂരംബോക്സോഫീസ് കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കുവാൻ ഫാന്റം ഫിലിംസിലെ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്ന് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അനുരാഗ് കശ്യപ്, സംവിധായകന്‍ വിക്രമാദിത്യ മോട്വാനെ, നിര്‍മ്മാതാവ് മധു മന്തേന, വികാസ് ബഹല്‍ എന്നിവര്‍ ചേര്‍ന്നാണ് മുംബൈയില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഫാന്റം ഫിലിംസ് രൂപീകരിച്ചത്. വികാസ് ബഹലിനെതിരെ ലൈംഗികാതിക്രമണ പരാതി വന്നതിന് പിന്നാലെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഫാന്റം ഫിലിംസ് നിര്‍മ്മിച്ച മന്‍മാര്‍സിയാനില്‍ തപ്സി പന്നു അഭിനയിച്ചിരുന്നു. ബോളിവുഡില്‍ പല പ്രധാന പ്രൊജക്ടുകളും ഫാന്റം ഫിലിംസ് നിര്‍മ്മിച്ചിരുന്നു. 2011 മുതല്‍ 2018 വരെയായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രവര്‍ത്തനം.

അനുരാഗ് കശ്യപ് 300 കോടി രൂപ ക്രമക്കേട് നടത്തി; തപ്‍സി പന്നു അഞ്ച് കോടി അടച്ചതിന്റെ രസീത് കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്
ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; എന്തായിരിക്കാം സെലിബ്രറ്റികളുടെ പ്രതികരണം? സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നവരാണ് സംവിധായകന്‍ അനുരാഗ് കശ്യപും നടി തപ്സി പന്നവും. സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയും ഇരുവരും പരസ്യ നിലപാടെടുത്തിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ് റെയ്‌ഡെന്നും ആരോപണമുയരുന്നുണ്ട്. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐടി റെയ്‌ഡെന്ന് സാമൂഹ്യമാധ്യമങ്ങളിലും പ്രതികരണമുയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in