
ശക്തിമാൻ എന്ന സിനിമയ്ക്കായി രണ്ടു വർഷത്തോളം കളഞ്ഞുവെന്ന് ബേസിൽ ജോസഫ് തന്നോട് പറഞ്ഞതായി സംവിധായകൻ അനുരാഗ് കശ്യപ്. ബോളിവുഡ് ഇൻഡസ്ട്രിയിൽ എങ്ങനെയാണ് ഇത്രയും കാലം സർവൈവ് ചെയ്തതെന്നും ബേസിൽ തന്നോട് ചോദിച്ചതായി അനുരാഗ് പറഞ്ഞു. 'ദി ലോങ്‌സ്റ്റ് ഇന്റര്‍വ്യു' എന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ അടുത്തിടെ ഒരു അവാര്‍ഡ് പരിപാടിക്കിടെ ബേസില്‍ ജോസഫിനെ കണ്ടിരുന്നു. ബേസില്‍ എത്രയോ മികച്ച പെര്‍ഫോമന്‍സുകളാണ് ചെയ്തിരിക്കുന്നത്. സാധാരണക്കാരായ നായകന്മാരെ ഇത്രത്തോളം മികവുറ്റ രീതിയില്‍ അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.കുറഞ്ഞ വർഷങ്ങൾക്കിടയിൽ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു,'
'ശക്തിമാന് വേണ്ടി ജീവിതത്തിലെ രണ്ടുവര്‍ഷം പാഴാക്കിയെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങളെ എങ്ങനെയാണ് ഇത്രയും കാലം ആ ഇൻഡസ്ട്രിയിൽ സർവൈവ് ചെയ്തത് എന്നും അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് എന്താണോ ബോളിവുഡിനെ കുറിച്ച് തോന്നുന്നത് അത് തന്നെയാണ് ബേസിലും എന്നോട് പറഞ്ഞത്. എനിക്ക് ഇവിടെ സര്‍വൈവ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ ഇവിടെ നിന്നും മാറിയത് എന്നും ഞാന്‍ പറഞ്ഞു,' എന്നായിരുന്നു അനുരാഗ് കശ്യപിന്റെ വാക്കുകള്‍.
രൺവീർ സിംഗിനെ നായകനാക്കി സോണി പിക്ചേഴ്സ് അനൗൺസ് ചെയ്ത ചിത്രമാണ് ശക്തിമാൻ. ഈ ചിത്രം ബേസിൽ ജോസഫായിരിക്കും സംവിധാനം ചെയ്യുക എന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. പിന്നീട് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അനൗൺസ്‌മെന്റുകൾ ഒന്നും പുറത്തുവന്നതുമില്ല.