വീണ്ടും ക്രൈം ത്രില്ലറുമായി അനുരാഗ് കശ്യപ്; ഒപ്പം രാഹുല്‍ ഭട്ടും സണ്ണി ലിയോണിയും, 'കെന്നഡി' ടീസര്‍

വീണ്ടും ക്രൈം ത്രില്ലറുമായി അനുരാഗ് കശ്യപ്; ഒപ്പം രാഹുല്‍ ഭട്ടും സണ്ണി ലിയോണിയും, 'കെന്നഡി' ടീസര്‍

അനുരാഗ് കശ്യപ് സംവിധാനം ചെയ്തു സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ക്രൈം ത്രില്ലെർ ചിത്രം 'കെന്നഡി'യുടെ ടീസർ പുറത്തിറങ്ങി. സീ സ്റ്റുഡിയോസ്, ഗുഡ് ബാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജൻ സിംഗ്, കബീർ അഹൂജ എന്നിവർ നിർമിക്കുന്ന ചിത്രം ഈ വര്ഷം പുറത്തിറാകുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. 'കെന്നഡി' 76-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ മെയ് 24 ന് പ്രദർശിപ്പിക്കും.

മെയ് 16 മുതൽ 27 വരെയാണ് കാൻ ചലച്ചിത്രോത്സവം നടക്കുന്നത്. ഇതിന് മുൻപും അനുരാഗ് കശ്യപ് ചിത്രങ്ങൾ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 'ഗ്യാങ്സ് ഓഫ് വാസിപ്പൂർ' 2012-ൽ ഡയറക്ടർസ് ഫോർട്നൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു. 2013-ൽ 'ബോംബെ ടോക്കീസ്' എന്ന ആന്തോളജി ചിത്രം സ്‌പെഷ്യൽ സ്ക്രീനിംങ് ആയും, 'അഗ്ലി' എന്ന ചിത്രം ഡയറക്ടർസ് ഫോർട്നൈറ്റ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. ശേഷം 2016-ൽ രമൺ രാഘവ് 2.0 യും ഡയറക്ടർസ് ഫോർട്നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

സിൽവെസ്റ്റർ ഫൊൻസേകയാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് : താന്യ ഛബ്രിയ & ദീപക് കട്ടാർ സഹനിർമാണം : കാവൻ അഹൽപാറ . 'ഓൾമോസ്റ്റ് പ്യാർ വിത്ത് ഡിജെ മൊഹബത്ത്' ആയിരുന്നു അവസാനമായി തിയ്യേറ്ററുകളിൽ എത്തിയ അനുരാഗ് കശ്യപ് ചിത്രം. സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in