'ക്രിക്കറ്റ് താരം ബുമ്രയുമായുള്ള വിവാഹം'; സത്യം വെളിപ്പെടുത്തി അനുപമ പരമേശ്വരന്റെ അമ്മ

'ക്രിക്കറ്റ് താരം ബുമ്രയുമായുള്ള വിവാഹം'; സത്യം വെളിപ്പെടുത്തി അനുപമ പരമേശ്വരന്റെ അമ്മ

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും തന്റെ മകളും സിനിമാ താരവുമായ അനുപമ പരമേശ്വരനെയും ചേർത്തു സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ച് മാതാവ് സുനിത പരമേശ്വരൻ. ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്നും സുനിത ദ ക്യൂവിനോട് പറഞ്ഞു.

'ക്രിക്കറ്റ് താരം ബുമ്രയുമായുള്ള വിവാഹം'; സത്യം വെളിപ്പെടുത്തി അനുപമ പരമേശ്വരന്റെ അമ്മ
എന്റെ കൈകാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കില്‍ അകന്നു നില്‍ക്കൂ, കമന്റുകള്‍ക്ക് അനുപമ പരമേശ്വരന്റെ മറുപടി

തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനുപമ ഗുജറാത്തിലേക്ക് പോയത്. അവൾക്കു അത്രമേൽ തിരക്കാണ്. അതിന്റെ ഇടയ്ക്കാണ് ആളുകൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ബുമ്രയെയും അനുപമയെയും ചേർത്തു മുൻപും പല കഥകളും ഇറങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയത് ഇഷ്ടപ്പെടാത്തവർ ചേർന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ.

ഇന്നു രാവിലെ ഞാൻ അവൾ വിളിച്ചപ്പോൾ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകൾ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും സുനിത പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in