ഇടിയുടെ ആശാനൊപ്പം ആന്റണി വര്‍ഗ്ഗീസ്; 'പൂവനി'ല്‍ മറ്റൊരു സര്‍പ്രൈസ്

ഇടിയുടെ ആശാനൊപ്പം ആന്റണി വര്‍ഗ്ഗീസ്; 'പൂവനി'ല്‍ മറ്റൊരു സര്‍പ്രൈസ്

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'ക്കും 'സൂപ്പര്‍ ശരണ്യ'യ്ക്കും ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും, സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന 'പൂവന്‍' തിയറ്ററുകളിലെത്താനിരിക്കെ അപ്രതീക്ഷിത സര്‍പ്രൈസുമായി നായകന്‍ ആന്റണി വര്‍ഗീസ് പെപ്പെ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് 'പൂവന്റെ' പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. നടന്‍ ബാബു ആന്റണിയുമൊത്തുള്ള ആന്റണി വര്‍ഗീസിന്റെ വീഡിയോ അവസാനിക്കുന്നത് പൂവനില്‍ ബാബു ആന്റണിയുമുണ്ടാകുമെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ്.

ബാബു ആന്റണി മൊബൈലില്‍ 'അജഗജാന്തര'ത്തിലെ ആക്ഷന്‍ സീന്‍ കണ്ടുകൊണ്ടിരിക്കുന്നതായാണ് വീഡിയോയുടെ തുടക്കം. ഇതിനിടയില്‍ 'എന്തുവാടെയിത് റീല്‍ റീല്‍ അടിയോ മിനിറ്റിന് അടിയോ' എന്നൊക്കെ ബാബു ആന്റണി ചോദിക്കുന്നുണ്ട്. 'സ്‌റ്റൈലല്ലേ' എന്നാണ് അപ്പോള്‍ ആന്റണി വര്‍ഗീസിന്റെ മറുപടി. 'ഈ അടിയും പിടിയുമൊക്കെ നിര്‍ത്തിയിട്ട് സമാധാനപരമായിട്ട് ഒരു പടമെങ്കിലും ചെയ്യ്' എന്നായി അപ്പോള്‍ ബാബു ആന്റണി.

ആരാണ് ഈ പറയുന്നതെന്ന് അത്ഭുതപ്പെടുന്ന ആന്റണി വര്‍ഗീസിനോട് വൈശാലിയിലും, അപരാഹ്നത്തിലും, ഇടുക്കി ഗോള്‍ഡിലും അടിപിടിയില്ലല്ലോ എന്ന് ചോദിക്കുന്ന ബാബു ആന്റണി, ഇനിയിപ്പോ സമാധാനപരമായിട്ട് ഒരു പടമങ്ങ് ചെയ്യാമെന്നും പറയുന്നുണ്ട്. ഇതോടെ 'പൂവനെ'ക്കുറിച്ച് പറയുന്ന പെപ്പെ, സമാധനാനപരമായിട്ട് തിയറ്ററില്‍ വന്ന് സിനിമ കാണാന്‍ ബാബു ആന്റണിയെ ക്ഷണിക്കുന്നുമുണ്ട്. ജനുവരി 20 നാണ് ചിത്രത്തിന്റെ റിലീസ്.

'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായ 'അജിത് മേനോനെ' അവതരിപ്പിച്ച് ശ്രദ്ധയനായ വിനീത് വാസുദേവനാണ് ചിത്രത്തിന്റെ സംവിധായകന്‍. 'സൂപ്പര്‍ ശരണ്യ', 'അജഗജാന്തരം', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അഖില ഭാര്‍ഗ്ഗവന്‍, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

'ഗരുഢ ഗമന ഋഷഭ വാഹന', 'ഒരു മൊട്ടൈയ കഥൈ', തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സജിത്ത് പുരുഷന്‍ ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസും കലാസംവിധാനം സാബു മോഹനുമാണ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത് ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി എന്നിവരാണ്.

ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, ഫൈനല്‍ മിക്‌സ്: വിഷ്ണു സുജാതന്‍, അസോസിയേറ്റ് ക്യാമറാമാന്‍: ക്ലിന്റോ ആന്റണി, വിഎഫ്എക്‌സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അമല്‍ ജോസ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക് പ്ലാന്റ്.

Related Stories

No stories found.
logo
The Cue
www.thecue.in