'പൂവനിലെ ഹരി ഒരു പാവം പയ്യൻ, അടിപിടിയില്ല'; എല്ലാ വിഭാ​ഗം സിനിമകളുടെ ഭാ​ഗമാകാനാണ് ആ​ഗ്രഹമെന്ന് ആന്റണി വർ​ഗീസ് പെപ്പെ

'പൂവനിലെ ഹരി ഒരു പാവം പയ്യൻ, അടിപിടിയില്ല'; എല്ലാ വിഭാ​ഗം സിനിമകളുടെ ഭാ​ഗമാകാനാണ് ആ​ഗ്രഹമെന്ന് ആന്റണി വർ​ഗീസ് പെപ്പെ

ആക്ഷൻ ചിത്രങ്ങൾക്ക് പുറമെ, എല്ലാത്തരം സിനിമകളുടെയും ഭാ​ഗമാകണമെന്നാണ് ആ​ഗ്രഹമെന്ന് നടൻ ആന്റണി വർ​ഗീസ് പെപ്പെ. കരിയറിന്റെ ഒരു ഘട്ടത്തിൽ ഒരു മാറ്റമാ​ഗ്രഹിച്ചിരുന്നു. ആക്ഷൻ മാത്രമല്ല, ത്രില്ലർ, കോമഡി അങ്ങനെ എല്ലാ എല്ലാ വിഭാ​ഗം സിനിമകളും എക്സ്പ്ലോറുചെയ്യണമെന്നുണ്ടായിരുന്നു. ആ ആ​ഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് പൂവൻ പോലുള്ള സിനിമകളുടെ ഭാ​ഗമാകുന്നതെന്നും ആന്റണി വർ​ഗീസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

പണ്ട് ക്യൂട്ടായിട്ടുള്ള റൊമാന്റിക് സിനിമകൾ ചെയ്യണം എന്നൊക്കെയായിരുന്നു ആ​ഗ്രഹമെന്നും അവിടെ നിന്ന് എന്തുകൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിപ്പെട്ടതെന്ന് അറിയില്ല. തന്റെ പുതിയ ചിത്രമായ പൂവനിൽ ആക്ഷൻ രം​ഗങ്ങളുണ്ടാകില്ല എന്നും അ​ദ്ദേഹം പറഞ്ഞു. ''പൂവനിൽ അടിയും പിടിയുമൊന്നുമില്ല. ഹരി ഒരു പാവം പയ്യനാണ്. അവന്റെ ജീവിതത്തിലേക്ക് ഒരു കോഴി വരുന്ന ഒരു കഥയും ഫാമിലി ഡ്രാമയാണ് ചിത്രം''.

ഡാൻസ് ചെയ്യുന്നതിന് ഒരു താളമുള്ളതുപോലെ ഫെെറ്റ് ചെയ്യുന്നതിനും ഒരു താളവും ഫ്ലെക്സിബിലിറ്റിയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതൊക്കെ ഒരു ഭാ​ഗ്യത്തിന് കിട്ടുന്നതാണ്. അല്ലാതെ എന്റെ റിയൽ ലെെഫിൽ ഞാൻ അങ്ങനെ ഒരു ഇടിപരിപാടിക്കൊന്നും നിന്നിട്ടില്ല. ഞാൻ സിനിമയ്ക്ക് മുൻപ് ചെയ്ത ഷോർട്ട് ഫിലിമുകളിലും അത്തരം വേഷങ്ങളൊന്നും ചെയ്തിട്ടില്ല. പിന്നെയെങ്ങനെയാണ് ആ ടെെമിം​ഗ് എനിക്ക് കിട്ടിയതെന്ന് അറിയില്ല.

ഇനി വരാനിരിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രമായ 'ആർഡിഎക്സി'ൽ ആറുവർഷം മുൻപ് വരെ ബോക്സിം​ഗിൽ സജീവമല്ലാത്ത ഒരു ഒരു ബോക്സറുടെ കഥാപാത്രമാണ് എന്റേത്. കെജിഎഫ് അടക്കമുള്ള വമ്പൻ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോ​ഗ്രാഫി ഒരുക്കിയ അൻപ് അറിവാണ് 'ആർഡിഎക്സി'ന്‌‍റെ ആക്ഷൻ കൊറിയോ​ഗ്രാഫി ഒരുക്കിയിരിക്കുന്നത്. ഫുൾ മാസ് ഫാമിലി ഇമോഷനായ ചിത്രത്തിലെ ആക്ഷൻ കൊറിയോ​ഗ്രാഫി മാസാണ്. അതിൽ കുറച്ച് ഇമോഷണൽ സീനുകളൊക്കെയുണ്ട്. അതിന്റെ കൂടെ മാസും. ടിനു പാപ്പച്ചൻ ചിത്രം ചാവേറിൽ തനിക്ക് ഒരു ചെറിയ വേഷം മാത്രമാണുള്ളതെന്നും ആന്റണി വർ​ഗീസ് പറഞ്ഞു.

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ 'അജിത് മേനോന്‍' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 20 ന് തിയറ്ററുകളിലെത്തും. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് ആന്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ റിങ്കു രണധീര്‍, അഖില ഭാര്‍ഗവന്‍, അനിഷ്മ അനില്‍കുമാര്‍, എന്നിവരാണു നായികമാര്‍. സംവിധായകന്‍ വിനീത് വാസുദേവനും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
The Cue
www.thecue.in