'നമുക്ക് ഇവരെ കണ്ടു പിടിക്കണം'; ആൻസൺ പോളിന്റെ ക്യാമ്പസ് ത്രില്ലർ ചിത്രം താളിന്റെ ‌‌ടീസർ

'നമുക്ക് ഇവരെ കണ്ടു പിടിക്കണം'; ആൻസൺ പോളിന്റെ ക്യാമ്പസ് ത്രില്ലർ ചിത്രം താളിന്റെ ‌‌ടീസർ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാമ്പസ് ത്രില്ലർ ചിത്രം താളിന്റെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. മാധ്യമ പ്രവർത്തകനായ ഡോക്ടർ ജി കിഷോർ തന്റെ ക്യാമ്പസ് ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, മോണിക്കാ കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 8 ന് തിയറ്ററുകളിലെത്തും.

ഇരുപത് വർഷങ്ങൾക്ക് മുൻപ്, വിദ്യാർത്ഥികളായ വിശ്വയും മിത്രനും ബാക്കി വച്ച അടയാളങ്ങൾ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാർത്ഥികളിലൂടെ മുന്നോട്ട് നീങ്ങുന്ന കഥയാണ് താൾ. ഒരു കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ക്യാമ്പസ്‌ ത്രില്ലർ ജോണറിൽ പെടുത്താവുന്ന ഈ സിനിമയ്ക്ക് സാധാരണ ക്യാമ്പസ്‌ സിനിമകളിൽ നിന്നും വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ. വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം :അരുൺ മനോഹർ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ്‌ മല്യ, ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in