'ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക', ഈ ട്രോളുകൾ ഞാൻ കാണാറുണ്ട്: അൻസിബ ഹസ്സൻ

'ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക', ഈ ട്രോളുകൾ ഞാൻ കാണാറുണ്ട്: അൻസിബ ഹസ്സൻ
Published on

ദൃശ്യം 3 യുടെ വിശേഷങ്ങൾ പങ്കുവെച്ച് നടി അൻസിബ ഹസ്സൻ. സിനിമ അടുത്ത മാസം ആരംഭിക്കും. കുട്ടികൾ മുതൽ പ്രായമാവർക്ക് വരെ ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധമുള്ള കുടുംബ ചിത്രമായിരിക്കും ദൃശ്യം 3 എന്ന് അൻസിബ പറഞ്ഞു. ദൃശ്യം റിലീസ് ചെയ്യുമ്പോൾ മാത്രം ശ്രദ്ധ നേടുന്ന നടിയാണ് താൻ എന്ന തരത്തിലുള്ള ട്രോളുകൾ കാണാറുണ്ടെന്നും എന്നാൽ അതിൽ വിഷമം ഇല്ലെന്നും നടി വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അൻസിബ ഹസ്സൻ.

അൻസിബ ഹസ്സന്റെ വാക്കുകൾ:

ദൃശ്യം 3 അടുത്ത മാസം ചിത്രീകരണം തുടങ്ങും. അതിന്റെ ഡേറ്റും കാര്യങ്ങളും എല്ലാം ലഭിച്ചു. വളരെ സന്തോഷം ഉണ്ട് ആ സിനിമ ആരംഭിക്കുന്നതിൽ. എന്നെ ചിലർ കളിയാകുന്നതും ട്രോളും എല്ലാം ഞാൻ കാണാറുണ്ട്. ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക, പെൺകുട്ടി എന്നെല്ലാം പറഞ്ഞു കൊണ്ട്. ട്രോളുകൾ എനിക്ക് അയച്ചു തരാറുണ്ട് ആളുകൾ. ആളുകൾ എന്റെ ഏറ്റവും അധികം കണ്ട ചിത്രം അതാണ്. ഞാൻ ഒരുപാട് സിനിമ വേറെ ചെയ്തിട്ടുണ്ടെകിലും അവർ അത് കണ്ടിട്ടില്ല. ആരെയും കുറ്റം പറയാൻ പറ്റില്ല.

പക്ഷെ അവർ എന്നെ അങ്ങനെ ഓർക്കുന്നുണ്ടല്ലോ എന്ന സന്തോഷം ഉണ്ട്. കെ ജി എഫിൽ യാഷ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'ആരെയെങ്കിലും പത്ത് പേരെ തല്ലി ഡോൺ ആയതല്ല ഞാൻ ഞാൻ തല്ലിയ പത്ത് പേരും ഡോൺ ആയിരുന്നുവെന്ന് പറഞ്ഞ പോലെ ഏതെങ്കിലും ഒരു സിനിമ ചെയ്ത് പ്രശസ്തയായ ആളല്ല ഞാൻ. ഞാൻ ചെയ്ത സിനിമ ദൃശ്യം എന്ന ബ്രാൻഡ് ആണെന്ന് പറയുന്നതിൽ അഭിമാനം ഉണ്ട്.

ദൃശ്യം 3 ഒരു പക്കാ കുടുംബ ചിത്രമായിരിക്കും. പക്കാ ഫാമിലി ചിത്രം. കുട്ടികൾക്കും, യുവതി-യുവാക്കൾക്കും, മുതിർന്നവർക്കും ഒരുപോലെ കണ്ടു ആസ്വദിക്കാൻ കഴിയുന്ന ഫാമിലി എന്റർടെയ്നറാണ് ദൃശ്യം 3.

Related Stories

No stories found.
logo
The Cue
www.thecue.in