സ്ത്രീയോ പുരുഷനോ എന്നില്ല, അധികാരത്തില്‍ വരേണ്ടത് നല്ലത് ചെയ്യാന്‍ കെല്‍പ്പുള്ളവര്‍: അന്‍സിബ ഹസന്‍

സ്ത്രീയോ പുരുഷനോ എന്നില്ല, അധികാരത്തില്‍ വരേണ്ടത് നല്ലത് ചെയ്യാന്‍ കെല്‍പ്പുള്ളവര്‍: അന്‍സിബ ഹസന്‍
Published on

സ്ത്രീ ആയാലും പുരുഷന്‍ ആയാലും അധിരാകരത്തില്‍ നല്ലത് ചെയ്യാന്‍ കഴിവുള്ള ആളുകളായിരിക്കണം അധികാരത്തിലെത്തേണ്ടത് എന്ന് അമ്മ ജോയിന്‍റ് സെക്രട്ടറി അന്‍സിബ ഹസന്‍. ഇന്നത്തെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പല അവകാശങ്ങളും പോയ കാലത്തെ ധീരരായ സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണെന്നും അന്‍സിബ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അൻസിബ ഹസൻ്റെ വാക്കുകൾ

നടിയെ ആക്രമിച്ച കേസ് സംഭവിച്ചപ്പോൾ ഞാൻ ചെറിയ കുട്ടി ആയിരുന്നു. അന്ന് ഞാനൊരു ഷോ ഹോസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്, ആ വാർത്ത ഫ്ലാഷ് ന്യൂസ് ആയി കണ്ടതിനു ശേഷം എനിക്ക് അന്ന് ഷോ ചെയ്യാൻ പറ്റിയിട്ടില്ല. കാരണം, നമ്മൾ സ്ക്രീനിൽ കാണുന്ന നടി - നടന്മാരെ നമ്മൾ കാണുന്നത് നമ്മൾ ആയിട്ട് തന്നെയാണ്. സാധാരണക്കാർ അങ്ങനെ തന്നെയല്ലേ. അന്ന് ഞാൻ ഒരുപാട് വിഷമിച്ച ആളാണ്.

സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും ഓരോ പൊസിഷനിലും ക്യാപ്പബിള്‍ ആയ ആളുകൾ ഇരിക്കുക. അത് ആരോ ആയിക്കോട്ടെ, മറ്റുള്ളവർക്ക് എന്തെങ്കിലും നല്ലത് ചെയ്യാൻ സാധിക്കുന്നവർ അധികാരത്തിൽ വരണം. അതു ചെയ്യാൻ കഴിയാത്ത ഒരു സ്ത്രീയോ പുരുഷനോ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല. അവിടെ ഒരിക്കലും ജെൻഡർ ബയാസ്ഡ് ആവരുത്. പിന്നെ രണ്ടാമത്തെ കാര്യം, നമുക്ക് ഇന്ന് കാലിൻ്റെ മേൽ കാൽ കയറ്റി വച്ച് ഇരിക്കാൻ പറ്റുന്നുണ്ടെങ്കിൽ, നമുക്ക് മുമ്പ് പോരാടിയ ഒരുപാട് സ്ത്രീകളുടെ പ്രയത്നം കൊണ്ടാണ്. അതിൽ നമ്മൾ അവരോട് നന്ദി ഉള്ളവരായിരിക്കണം. നാളത്തെ ജനറേഷൻ നമ്മളെക്കുറിച്ചും ഇങ്ങനെ പറയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കണം എന്നാണ് എൻ്റെ ആഗ്രഹം.

Related Stories

No stories found.
logo
The Cue
www.thecue.in