'തിമിംഗലവേട്ട'ക്കിറങ്ങി അനൂപ് മേനോനും സംഘവും; രാകേഷ് ഗോപന്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍

'തിമിംഗലവേട്ട'ക്കിറങ്ങി അനൂപ് മേനോനും സംഘവും; രാകേഷ് ഗോപന്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍

രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത് അനൂപ് മേനോന്‍, ബൈജു സന്തോഷ്, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ആത്മീയ രാജന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'തിമിംഗലവേട്ട' യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തിലെ സമകാലിക രാഷ്ട്രീയത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാപാശ്ചാത്തലമെന്ന് സംവിധായകന്‍ പറയുന്നു. വിഎംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനൂപ് മേനോനെക്കൂടാതെ ജാപ്പനീസ് അഭിനേതാക്കളായ അഞ്ചുപേരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അശ്വിന്‍ മാത്യു, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന്‍ രാകേഷ് ഗോപന്‍ തന്നെ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്.

സംഗീതം: ബിജിബാല്‍. എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍. വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍. മേക്കപ്പ്: റോണക്‌സ് സേവിയര്‍. വിതരണം: വിഎംആർ ഫിലിംസ്. പി.ആര്‍.ഒ: ആതിരാദില്‍ജിത്.

Related Stories

No stories found.
logo
The Cue
www.thecue.in