'ഒരു മില്യണ്‍ ഡോളര്‍ കളി നടക്കുന്നുണ്ട്' ; അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ഡ്രാമ വരാല്‍ ടീസര്‍

'ഒരു മില്യണ്‍ ഡോളര്‍ കളി നടക്കുന്നുണ്ട്' ; അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ഡ്രാമ വരാല്‍ ടീസര്‍

അനൂപ് മേനോന്‍, പ്രകാശ്‌ രാജ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാലിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കണ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് അനൂപ് മേനോനാണ്. ചിത്രം ഒക്ടോബര് 14 ന് തീയേറ്ററുകളില്‍ എത്തും.

സമകാലിക രാഷ്ടീയ സാഹചര്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിനിമയുടെ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയ്ക്കു ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് വരാല്‍.ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത് . ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കു ശേഷം ടൈം ആഡ്‌സ്‌നു വേണ്ടി അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട് . ചിത്രത്തില്‍ മാധുരി ബ്രാഗന്‍സ, സണ്ണി വെയ്ന്‍, നന്ദു, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനും, എഡിറ്റിംഗ് അയൂബ് ഖാനുമാണ്. സംഗീതം നല്‍കുന്നത് ഗോപി സുന്ദര്‍. ദീപ സെബാസ്റ്റ്യനും, കെ.ആര്‍ പ്രകാശും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത് അജിത് എ ജോര്‍ജ്ജാണ്. സിനിമയിലെ സംഘട്ടനങ്ങളൊരുക്കിയിരിക്കുന്നത് മാഫിയ ശശി. ഒക്ടോബര് 14 നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in