'അഭിമാന നേട്ടവുമായി അന്ന ബെന്നിന്റെ 'കൊട്ടുകാളി'; ചിത്രം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തും

'അഭിമാന നേട്ടവുമായി അന്ന ബെന്നിന്റെ 'കൊട്ടുകാളി'; ചിത്രം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തും

ബെർലിൻ അന്തർദേശീയ ചലച്ചിത്രമേളയിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ തമിഴ് ചിത്രമെന്ന നേട്ടം കെെവരിച്ച് പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത 'കൊട്ടുകാളി'. ചിത്രം 74-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. നടൻ ശിവകാർത്തികേയന്റെ പ്രൊഡക്ഷൻ കമ്പിനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അന്ന ബെൻ, സുരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ്.

74-ാമത് ബെർലിൻ അന്തർദേശീയ ചലച്ചിത്രമേളയിൽ പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത 'കൊട്ടുകാളി" എന്ന ചിത്രം വേൾഡ് പ്രീമിയറിനായി തിരഞ്ഞെടുത്തത് ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. എന്നാണ് നേട്ടത്തെക്കുറിച്ച് നിർമാതാക്കളായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെ അറിയിച്ചത്. നമ്മുടെ നാട്ടിലെ മണ്ണിൽ നിന്ന് ബെർലിനലെയിലെ പ്രശസ്തമായ മൈതാനത്തേക്കുള്ള ഈ ശ്രദ്ധേയമായ യാത്ര വളരെയധികം അഭിമാനവും പ്രതീക്ഷയും നിറയ്ക്കുന്നു എന്നും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ നിർമാതക്കൾ പറഞ്ഞു. മുമ്പ് 'പരുത്തിവീരൻ', 'അലൈപായുതേ', കൂടാതെ തിയേറ്ററിൽ റിലീസ് ചെയ്ത മറ്റു പല ചിത്രങ്ങളും ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഒരു തമിഴ് ചിത്രം ലോക പ്രീമിയർ പ്രദർശനം നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ് പി എസ് വിനോദ് രാജ്. 'കൂഴങ്കല്ലി'ന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‍കാരം ലഭിച്ചിരുന്നു. ബി ശക്തിവേലാണ് 'കൊട്ടുകാളി' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in