എല്ലാവരെയും സന്തോഷിപ്പിച്ച് പോരാട്ടം നടത്താൻ സാധിക്കില്ല, എന്നും അതിജീവിതക്കൊപ്പമെന്ന് അഞ്ജലി മേനോൻ

എല്ലാവരെയും സന്തോഷിപ്പിച്ച് പോരാട്ടം നടത്താൻ സാധിക്കില്ല, എന്നും അതിജീവിതക്കൊപ്പമെന്ന് അഞ്ജലി മേനോൻ

അതിജീവിതക്കൊപ്പം ഡബ്യു.സി.സി പോരാട്ടം തുടരുമെന്ന് സംവിധായക അഞ്ജലി മേനോൻ. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിതയുടെ ശബ്ദം സമൂഹം കേൾക്കണമെന്നും വനിതാ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞു.

എല്ലാവരെയും സന്തോഷിപ്പിച്ച് കൊണ്ട് ഒരു പോരാട്ടവും നടത്താൻ കഴിയില്ലെന്നും, നടിയുടെ കൂടെ നിന്നതിന്റെ പേരിൽ സൗഹൃദങ്ങൾ നഷ്ടമായെന്നും അഞ്ജലി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കാൻ സിനിമ സംഘടനകൾ തയ്യാറാവാത്തതിനെ അഞ്ജലി കുറ്റപ്പെടുത്തി. കമ്മിറ്റികൾ അവകാശമാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടുകൾ പുറത്തു വിടണമെന്നും സംവിധായക കൂട്ടിച്ചേർത്തു.

സിനിമ സംഘടനകൾ ഡബ്യു.സി.സിയെ തുടക്കം മുതൽ ശത്രുക്കളായാണ് കാണുന്നത്. റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഹേമ കമ്മീഷൻ അംഗങ്ങളുടെ പ്രതികരണം ഞെട്ടിച്ചു. ഉടൻ തന്നെ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടണം. സിനിമ മേഖലയിൽ നടനും നടിക്കും തുല്യ വേതനം വേണമെന്നും അഞ്ജലി മേനോൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in