
'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തുവിട്ട് അനിരുദ്ധ് രവിചന്ദർ. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് അനിരുദ്ധ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റ ഗാനം കൂടിയാണിത്. വസുദേവിനൊപ്പം നിത്യ മാമ്മനും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ബേണി-ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകൻ ടാൻസനും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ബിനുന്‍രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ദില്‍ന രാമകൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ റിലീസിന് തയ്യാറെടുക്കുന്ന 'ഒരു വടക്കന്‍ തേരോട്ടത്തില്‍ 'മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ ഒരു നിരതന്നെയുണ്ട്.
സനു അശോകന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ. പവനും എഡിറ്റിംഗ്ജിതിന്‍ ഡികെയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. രമേശ് സി.പി.യുടെ നേതൃത്വത്തില്‍ എറണാകുളത്തെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ ആണ് ചിത്രത്തിന്റ കളര്‍ ഗ്രേഡിങ് പൂര്‍ത്തിയായത്.
നാഷണല്‍ അവാര്‍ഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തില്‍ മുംബൈയിലെ കനാന്‍ സ്റ്റുഡിയോയില്‍ ആണ് സൗണ്ട് മിക്‌സിങ് പൂര്‍ത്തിയാക്കിയത്. കോ പ്രൊഡ്യൂസേഴ്‌സ്: സൂര്യ എസ്. സുഭാഷ്, ജോബിന്‍ വര്‍ഗീസ്, പിആര്‍ഒ: വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, ഐശ്വര്യ രാജ്.