നിങ്ങള്‍ ഏതെങ്കിലും അങ്കണവാടി കണ്ടിട്ടുണ്ടോ? ശ്രീനിവാസന് അങ്കണവാടി ടീച്ചറുടെ തുറന്ന കത്ത്

നിങ്ങള്‍ ഏതെങ്കിലും അങ്കണവാടി കണ്ടിട്ടുണ്ടോ? ശ്രീനിവാസന് അങ്കണവാടി ടീച്ചറുടെ തുറന്ന കത്ത്

വിവാദ പരാമര്‍ശത്തില്‍ നടന്‍ ശ്രീനിവാസനോട് ചോദ്യങ്ങളുമായി അങ്കണവാടി ടീച്ചറായ ലക്ഷ്മി ദാമോദര്‍. അങ്കണവാടി ജീവനക്കാരെ സംബോധന ചെയ്ത രീതി വളരെ മോശമായിപ്പോയെന്നും, കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള അഭിപ്രായം പിന്‍വലിക്കണമെന്നും തുറന്ന കത്തില്‍ ലക്ഷ്മി ദാമോദര്‍ ആവശ്യപ്പെടുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോഴിക്കോട് കുന്നുമ്മലിലെ അങ്കണവാടി ടീച്ചറാണ് ലക്ഷ്മി ദാമോദര്‍. അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ ശ്രീനിവാസനെതിരെ കേസെടുത്തിരുന്നു.

നിങ്ങള്‍ ഏതെങ്കിലും അങ്കണവാടി കണ്ടിട്ടുണ്ടോ? ശ്രീനിവാസന് അങ്കണവാടി ടീച്ചറുടെ തുറന്ന കത്ത്
അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ പരാമര്‍ശം; നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു

അങ്കണവാടി ടീച്ചറുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ശ്രീനിവാസന്‍,

താങ്കള്‍ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ! കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? അങ്കണവാടിയില്‍ നടക്കുന്ന പ്രവര്‍ത്തനം എന്തെന്നറിയുമോ? താങ്കളുടെ മക്കള്‍ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയില്‍ ജീവനക്കാര്‍ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കള്‍ക്കറിയാമോ..?

അങ്കണവാടി ജീവനക്കാരെ നിങ്ങള്‍ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കള്‍ ഇത്രമോശമായി സംസാരിച്ചതില്‍ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്. വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങള്‍ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്.

അങ്കണവാടി ജീവനക്കാര്‍ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കള്‍ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്.ഗവണ്‍മെന്റ് കൃത്യമായി ട്രെയിനിങ് നല്‍കിയ ജീവനക്കാരണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷന്‍ കീഴ്ജീവനക്കാര്‍ ഉപയോഗിക്കുന്നതെന്നും താങ്കള്‍ അറിയണം. ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു.

കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം. അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികള്‍. 83% തലച്ചോറിന്റെ വളര്‍ച്ച നടക്കുന്ന കാലഘട്ടത്തിന്റെ പ്രാധാന്യവും കുട്ടികളുടെ മനശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് ട്രെയിനിങ് പിരീടില്‍ നല്കുന്നു എന്നതുകൂടെ അറിയുക.

Related Stories

No stories found.
logo
The Cue
www.thecue.in