സണ്ണിച്ചന് കെട്ടിപ്പിടിച്ചുമ്മകള്‍, അനുഗ്രഹീതന്‍ കണ്ടയാളുടെ വാട്‌സ് ആപ്പ് സന്ദേശം പങ്കുവച്ച് സണ്ണി വെയ്ന്‍

സണ്ണിച്ചന് കെട്ടിപ്പിടിച്ചുമ്മകള്‍, അനുഗ്രഹീതന്‍ കണ്ടയാളുടെ വാട്‌സ് ആപ്പ് സന്ദേശം പങ്കുവച്ച് സണ്ണി വെയ്ന്‍
Published on

അനുഗ്രഹീതൻ ആന്റണി സിനിമയെക്കുറിച്ചുള്ള ആരാധകന്റെ വാട്‌സ് ആപ്പ് സന്ദേശം പങ്കുവച്ച് സണ്ണി വെയ്ന്‍. സിനിമയ്ക്ക് നൂറിൽ നൂറ് മാർക്ക്, സണ്ണിച്ചന് കെട്ടിപ്പിടിച്ചുമ്മകൾ, ഫിലിം കണ്ട് കണ്ണ് നിറഞ്ഞൊഴുകി. അഭിനന്ദനങ്ങൾ ആന്റണി. സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കുന്നതായി ദുൽഖർ സൽമാനും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'നിങ്ങൾ എന്തിന് വേണ്ടി ജീവിച്ചിരിക്കുന്നുവോ.. ആ കാരണങ്ങൾ തന്നെയാണ് നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും' എന്ന സിനിമയിലെ ഡയലോഗ് ആരാധകർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നുണ്ട്.

സണ്ണി വെയിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത സിനിമയാണ് അനുഗ്രഹീതൻ ആന്റണി. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. '96' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് നായിക. സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ.

അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന മനു മഞ്ജിത്താണ്. അപ്പു ഭട്ടതിരി എഡിറ്റിംങും അരുൺ വെഞ്ഞാറമൂട് ആർട് ഡയറക്ഷനും. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in