ടൊവിനോ മികച്ച നടന്‍, റിലീസിന് മുമ്പേ നാല് രാജ്യാന്തര പുരസ്‌കാരങ്ങളുമായി ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു

ടൊവിനോ മികച്ച നടന്‍, റിലീസിന് മുമ്പേ നാല് രാജ്യാന്തര പുരസ്‌കാരങ്ങളുമായി ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു

Published on

റിലീസിന് മുമ്പേ ടൊവിനോ തോമസ് നായകനായ ആന്‍ഡ ദ ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തിന് നാല് രാജ്യാന്തര അവാര്‍ഡുകള്‍. കാനഡയില്‍ നടന്ന ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ സിനിമ നേടി. ടൊവിനോ തോമസ് മികച്ച നടനായും സലിം അഹമ്മദ് സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകന്‍ ഇസാക്ക് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. ടൊവിനോ തോമസിന്റെ നായികയായി എത്തുന്നത് അനു സിതാരയാണ്. മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് അനു സിതാര.

സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മധു അമ്പാട്ടാണ് ക്യാമറ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. ബിജിബാല്‍ ആണ് സംഗീത സംവിധായകന്‍.

logo
The Cue
www.thecue.in