'ചതിച്ച മുനയെ തളർന്ന നെഞ്ചാൽ തടുത്തതാണീ ഞാൻ'; മുരളി ​ഗോപിയുടെ തിരക്കഥയിൽ തമിഴിലും മലയാളത്തിലുമായി 'അനന്തൻ കാട്'

'ചതിച്ച മുനയെ തളർന്ന നെഞ്ചാൽ തടുത്തതാണീ ഞാൻ'; മുരളി ​ഗോപിയുടെ തിരക്കഥയിൽ തമിഴിലും മലയാളത്തിലുമായി 'അനന്തൻ കാട്'
Published on

മുരളി ഗോപിയുടെ തിരക്കഥയിൽ മലയാളത്തിലും തമിഴിലുമായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ആര്യ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ നിന്നുള്ള നിരവധി താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ടിയാന്‍' എന്ന പൃഥിരാജ്-മുരളിഗോപി ചിത്രം സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ആണ് 'അനന്തന്‍ കാട്' ഒരുക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ മോഹൻലാൽ ദിലീപ് തുടങ്ങിയവർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.കാന്താര , മംഗലവാരം , മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ടിയാന്‍ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ ആണ് ചിത്രം അവതരിപ്പിക്കുന്നത്.ഇന്ദ്രൻസ് , മുരളി ഗോപി , ദേവ് മോഹൻ , അപ്പാനി ശരത് , വിജയരാഘവൻ , നിഖില വിമൽ , ശാന്തി , റെജീന കാസാൻഡ്ര , സാഗർ സൂര്യ , പുഷ്പ സിനിമയിലെ സുനിൽ , അജയ് , കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്

Related Stories

No stories found.
logo
The Cue
www.thecue.in