'ഇന്റർവ്യൂ സീൻ ആയിരുന്നു എനിക്ക് ഹൈലൈറ്റ്, വിക്രാന്തിന്റേത് ദേശീയ അവാർഡിന് അർഹമായ പ്രകടനം'; 12th ഫെയിലിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

'ഇന്റർവ്യൂ സീൻ ആയിരുന്നു എനിക്ക് ഹൈലൈറ്റ്, വിക്രാന്തിന്റേത് ദേശീയ അവാർഡിന് അർഹമായ പ്രകടനം'; 12th ഫെയിലിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

വിക്രാന്ത് മാസ്സെയെ നായകനാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തെ പ്രശംസിച്ച് വ്യവസായിയും മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ദേശീയ പുരസ്കാരത്തിന് അർഹമാകേണ്ട പ്രകടനമാണ് വിക്രാന്ത് കാഴ്ച വച്ചതെന്നും ആനന്ദ് മഹീന്ദ്ര. എക്സിലാണ് പ്രതികരണം.

ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ:

ഒടുവിൽ കഴിഞ്ഞയാഴ്ച ‘12th ഫെയിൽ ’ എന്ന ചിത്രം കണ്ടു. ഈ വർഷം ഒരു സിനിമ മാത്രമായി കാണാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ട്വൽത് ഫെയിൽ നിങ്ങൾ സെലക്ട് ചെയ്യണം. അതിന് ഒരു കാരണം ഇതിന്റെ ഇതിവൃത്തമാണ്. ഈ കഥ രാജ്യത്തെ റിയൽ ലൈഫ് ഹീറോകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നായകൻ മാത്രമല്ല, വിജയത്തിനായി വിശക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കൾ, ലോകത്തിലെ ഏറ്റവും മികച്ച മത്സരപരീക്ഷകളിൽ ഒന്നിൽ വിജയിക്കാൻ അസാധാരണമായ പ്രതിബന്ധങ്ങൾക്കെതിരെ പോരാടുന്നു. രണ്ടാമത് ഈ ചിത്രത്തിലെ അഭിനയം, വിധു വിനോദ് ചോപ്ര മികച്ച കാസ്റ്റിംഗാണ് നടത്തിയിരിക്കുന്നത്. ഓരോ കഥാപാത്രവും അവരുടെ റോളിൽ വിശ്വസനീയവും ഗംഭീരവും ആവേശഭരിതവുമായ പ്രകടനം കാഴ്ച വയ്ക്കുന്നു. അതിൽ തന്നെ വിക്രാന്ത് മാസ്സെ ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ ബോൾഡ് ആയ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. വിക്രാന്ത് കഥാപാത്രത്തിന്റെ ജീവിതം അഭിനയിക്കുക മാത്രമല്ല, ജീവിക്കുകയും ചെയ്തു. ഒപ്പം കഥയുടെ ആഖ്യാന ശൈലി. മഹത്തായ സിനിമ മഹത്തായ കഥകളുടേതാണെന്ന് വിധു ചോപ്ര നമ്മെ ഓർമ്മിപ്പിക്കുന്നു. നന്നായി പറഞ്ഞിരിക്കുന്ന ഒരു കഥയുടെ ലാളിത്യത്തിനും ആധികാരികതയ്ക്കും സ്പെഷ്യൽ ഇഫക്റ്റുകൾ ആവശ്യമേയില്ല.

ഇന്റർവ്യൂ സീൻ ആയിരുന്നു എനിക്ക് ചിത്രത്തിൽ ഹൈലൈറ്റയി തോന്നിയത്. അതെ, ഇത് അൽപ്പം ആസൂത്രിതമായി തോന്നിയേക്കാം, എന്നാൽ ആഴത്തിലുള്ള ആ സംഭാഷണം ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് കാണിക്കുന്ന ​രം​ഗമായിരുന്നു. മിസ്റ്റർ ചോപ്ര, ഞങ്ങളുടെ ഹൃദയം ഇതുപോലുള്ള കൂടുതൽ സിനിമകൾക്കായി ആ​ഗ്രഹിക്കുന്നു.

ഡിസംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. മനോജ് കുമാർ ശർമ എന്ന വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി അനുരാ​ഗ് പഥക്ക് എഴുതിയ നോവലാണ് 12th ഫെയിൽ എന്ന ചിത്രത്തിന് ആധാരം. ചിത്രത്തിൽ വിക്രാന്ത് മാസ്സെ, മേധാ ഷങ്കർ, അനന്ത് വി ജോഷി, അൻഷുമാൻ പുഷ്കർ, പ്രിയാൻഷു ചാറ്റർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in