
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. കാലുകള്‍ പൊക്കി എയര്‍ കിക്ക് ചെയ്യുന്ന ചിത്രം ടൈഗര്‍ ഷെറോഫിനെ അനുകരിച്ചാണെന്നും അദ്ദേഹം ഫോട്ടോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ടൈഗര്‍ ഷെറോഫ് ഇത്തരത്തിലുള്ള മൂവുകള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും താനും അതില്‍ ഒരു കൈ നോക്കുന്നുവെന്നുമാണ് കുറിപ്പില്‍ ബച്ചന്‍ കുറിച്ചത്. ടൈഗര്‍ ഷെറോഫിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ പോലെ എനിക്കും ഇതിലൂടെ കൂടുതല്‍ ലൈക്ക് കിട്ടുമെന്നും അദ്ദേഹം തമാശ രൂപേണ കുറിപ്പിലെഴുതി.
എന്തിനും വഴങ്ങുന്ന ശരീരമായതുകൊണ്ട് തന്‍റെ കിക്ക് ചെയ്യാനുള്ള കഴിവ് പ്രകടിപ്പിക്കുന്ന വീഡിയോകള്‍ ഉപയോഗിച്ച് ടൈഗര്‍ ഷെറോഫ് ഒരുപാട് ലൈക്കുകള്‍ സമ്പാദിക്കുന്നുണ്ട്. അപ്പോള്‍ എനിക്കും തോന്നി, ഞാനും അതൊന്ന് പരീക്ഷിച്ചാലോ എന്ന്. ഒരുപക്ഷെ, എനിക്കും അവനെപ്പോലെ ലൈക്കുകള്‍ കിട്ടുമെങ്കിലോ? അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ടൈഗര്‍ ഷറോഫിന്‍റെ വിസില്‍ ബാജാ 2വിന്‍റെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ഏപ്രില്‍ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ടീസറില്‍ വളരെ രസകരമായ പല മൂവുകളും ടൈഗര്‍ പെര്‍ഫോം ചെയ്യുന്നതായി കാണാം.