44കൊല്ലം മുമ്പ് 'അല്ലാഹു അക്ബര്‍' ഇവിടെ പ്രതിഷേധമില്ലാതെ റിലീസ് ചെയ്തിരുന്നു, 'ഈശോ' വിവാദത്തില്‍ സോഷ്യല്‍ മീഡിയ

44കൊല്ലം മുമ്പ് 'അല്ലാഹു അക്ബര്‍' ഇവിടെ പ്രതിഷേധമില്ലാതെ റിലീസ് ചെയ്തിരുന്നു, 'ഈശോ' വിവാദത്തില്‍ സോഷ്യല്‍ മീഡിയ

നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് 44 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അല്ലാഹു അക്ബര്‍ എന്ന മലയാളം സിനിമയാണ്. നിരവധി പേരാണ് അല്ലാഹു അക്ബറിന്റെയും ഈശോയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെയും ഇത്തരത്തിലുള്ള പേരുകളില്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് അല്ലാഹു അക്ബറിന്റെ പോസ്റ്ററുകള്‍ പങ്കുവെക്കുന്നവര്‍ പറയുന്നത്. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നും അനവസരത്തിലുള്ളതാണെന്നും ഇവര്‍ പറയുന്നു.

കെ.പി ഉമ്മര്‍ ജയഭാരതി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി 1977ല്‍ മൊയ്തു പാടിയത്ത് സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രമാണ് അല്ലാഹു അക്ബര്‍. ജെസ്സി, വിന്‍സെന്റ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ടി.എന്‍ കൃഷ്ണന്‍കുട്ടി നായര്‍ ഛായാഗ്രഹണം നിര്‍വഹിച്ചത്. ചിത്രം നിര്‍മിച്ചത് ഹാഷിം ചാവക്കാട് ആണ്. പി. ഭാസ്‌കരന്റെ വരികള്‍ക്ക് എം.എസ് ബാബുരാജ് ആണ് ഈണം നല്‍കിയത്. യേശുദാസ്, എസ്. ജാനകി, എല്‍.ആര്‍ ഈശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

44കൊല്ലം മുമ്പ് 'അല്ലാഹു അക്ബര്‍' ഇവിടെ പ്രതിഷേധമില്ലാതെ റിലീസ് ചെയ്തിരുന്നു, 'ഈശോ' വിവാദത്തില്‍ സോഷ്യല്‍ മീഡിയ
പുണ്യാളന്‍ ചെയ്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല, ഈശോ കണ്ടുകഴിഞ്ഞാല്‍ തെറ്റിദ്ധാരണ മാറും: ജയസൂര്യ

ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയത്. ഒരു വിഭാഗം ക്രൈസ്തവ സംഘടനകളാണ് ഈശോ എന്ന സിനിമയുടെ പേരിനെതിരെ രംഗത്ത് വന്നത്. സിനിമ യേശുവിനെയും ക്രിസ്ത്യന്‍ വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാണ് ഇവരുടെ വാദം. ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണയും പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയുടെ പേര് മാറ്റില്ലെന്നാണ് സംവിധായകന്‍ നാദിര്‍ഷയുടെ നിലപാട്.

ചിത്രം ക്രൈസ്തവ വിശ്വാസവുമായി ബന്ധമുള്ളതല്ലെന്നും കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോയെന്നും വ്യക്തമാക്കി നടന്‍ ജയസൂര്യ പ്രതികരിച്ചിരുന്നു. ഈശോ എന്ന പേരിനൊപ്പം നോട്ട് ഫ്രം ബൈബിള്‍ എന്ന് ചേര്‍ത്തത് ആശയക്കുഴപ്പം ഒഴിവാക്കാനാണ് എന്നും ജയസൂര്യ രംഗത്തെത്തി.

'കേശു ഈ വീടിന്റെ നാഥന്‍' എന്ന സിനിമക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ഈശോ. കേശു ഈ വീടിന്റെ നാഥന്‍ എന്ന പേരിനെതിരെയും സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in