നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു; ബാബ്റി മസ്ജിദിന്റെ ചിത്രത്തിനൊപ്പം അലൻ മൂറിന്റെ വരികൾ പങ്കുവച്ച് അമൽ നീരദ്

നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു; ബാബ്റി മസ്ജിദിന്റെ ചിത്രത്തിനൊപ്പം അലൻ മൂറിന്റെ വരികൾ പങ്കുവച്ച് അമൽ നീരദ്

ബാബ്റി മസ്ജിദിന്റെ ചിത്രത്തിനൊപ്പം അലൻ മൂറിന്റെ വരികൾ പങ്കുവച്ച് സംവിധായകൻ അമൽ നീരദ്. നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു. പക്ഷേ ശരിക്കും നമുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൗലികമായ ഉള്ളടക്കം. എന്നാൽ അതിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ് എന്ന് തുടങ്ങുന്ന അലൻ മൂറിന്റെ വി ഫോർ വെണ്ടേറ്റ എന്ന നോവലിലെ വരികളാണ് അമൽ നീദര് ഫേസ്ബുക്കിൽ പങ്കുവച്ചത്. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തിൽ അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രവും പല താരങ്ങളും ഇന്നലെ പങ്കുവച്ചിരുന്നു.

നടിനടന്മാരായ ഷെയ്ൻ നി​ഗം പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, രാജേഷ് മാധവൻ, കനി കുസൃതി, സംവിധായകരായ ജിയോ ബേബി, ആഷിഖ് അബു, കുഞ്ഞില മസിലമണി, ​ഗായകരായ സൂരജ് സന്തോഷ്, വിധു പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാര കൃഷ്ണകുമാർ തുടങ്ങിയവരെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി രം​ഗത്ത് വന്നിരുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്ന തലക്കെട്ടോടു കൂടിയ അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ ഭാ​ഗം അടങ്ങിയ പത്രക്കുറിപ്പാണ് ഷെയ്ൻ പങ്കുവച്ചത്. 'അല്ലാഹ്‌ തേരോ നാം...' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പം പകലുകൾ പങ്കിടുന്ന, രാത്രികൾ ഒരേപോലെയുള്ള ഈ ഭൂമിയിൽ നിൽക്കുമ്പോൾ, സ്നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് സിതാര കുറിച്ചത്.

'മതം ഒരു ആശ്വാസം ആകാം. ആവേശം ആകരുത്' എന്നാണ് ​ഗായകൻ വിധു പ്രതാപ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... ’ എന്ന വയലാർ രാമവർമയുടെ പ്രശസ്തമായ വരികൾക്കൊപ്പം ‘ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല‘ എന്നാണ് സയനോര കുറച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in