'ആഗ്രഹവും കൊതിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്', ദുരൂഹത നിറച്ച് 'അം അഃ' ട്രെയ്‌ലർ

'ആഗ്രഹവും കൊതിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്', ദുരൂഹത നിറച്ച് 'അം അഃ' ട്രെയ്‌ലർ
Published on

ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അം അഃ' യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ദുരൂഹത നിറഞ്ഞ ട്രെയ്‌ലറിൽ നിന്ന് ചിത്രം ഒരു മികച്ച ത്രില്ലറായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന ദിലീഷ് പോത്തന്റെ കഥാപാത്രം കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. റോഡ് ടാറിങ്ങിന്റെ ജോലി പൂർത്തിയാക്കാൻ എത്തുന്ന സൂപ്പർവൈസറായിട്ടാണ് ട്രെയ്‌ലറിൽ ദിലീഷ് പോത്തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഒരു സ്ഥലത്തേക്കെത്തുന്ന ആളിന്റെ ആകാംക്ഷയിൽ നിന്ന് ട്രെയ്‌ലർ തിരിയുന്ന ദുരൂഹമായ മറ്റൊരു സ്വഭാവത്തിലേക്കാണ്. നാട്ടിൽ സംഭവിക്കാൻ ഇടയുള്ള വിചിത്രമായ കാര്യങ്ങളെക്കുറിച്ചാണ് ട്രെയിലറിലെ കഥാപാത്രങ്ങളും സംസാരിക്കുന്നത്. ജനുവരി 24 നു ചിത്രം തിയറ്ററുകളിലെത്തും.

പേരിൽത്തന്നെ പുതുമയാർന്ന ചിത്രം, കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യനാണ് സംവിധാനം ചെയ്യുന്നത്. തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് - ബിജിത് ബാല. കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ്പ് - രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പി. ആർ. ഓ. - മഞ്ജു ഗോപിനാഥ്. ഡിസൈൻസ് - യെല്ലോടൂത്ത്സ്.

Related Stories

No stories found.
logo
The Cue
www.thecue.in