
ഓടും കുതിര ചാടും കുതിര തിയറ്ററിൽ തന്നെ കാണേണ്ട സിനിമയെന്ന് നടൻ ഫഹദ് ഫാസിലും സംവിധായകൻ അൽത്താഫ് സലിമും. ഒട്ടും കോംപ്ലിക്കേറ്റഡ് അല്ലാതെ വളരെ രസകമാരായി കഥ പറയുന്ന സിനിമയാണിത് എന്ന് ഇരുവരും പറഞ്ഞു. ഓടും കുതിര ചാടും കുതിര എന്ന സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കവെയാണ് ഇക്കാര്യങ്ങൾ ഇരുവരും പറഞ്ഞത്.
'ഇത് പൂക്കളം പോലൊരു സിനിമയാണ്. പൂക്കളം ഓണത്തിന് നിർബന്ധമാണല്ലോ. ഒരു സെലിബ്രേഷൻ മൂഡിൽ ഒരുക്കിയിരിക്കുന്ന സിനിമയാണിത്. ഒട്ടും കോംപ്ലിക്കേറ്റഡ് അല്ല, ഈസി വാച്ച് എന്ന് വിളിക്കാൻ കഴിയും വിധമാണ് ഈ സിനിമയെ ഒരുക്കിയിരിക്കുന്നത്,' അൽത്താഫ് സലിം പറഞ്ഞു.
'കഥ കേട്ടപ്പോൾ തന്നെ ഇത് തിയട്രിക്കൽ ഡിസൈൻ ചെയ്തിരിക്കുന്ന സിനിമയാണെന്ന് മനസ്സിലായി. കുടുംബങ്ങൾക്കൊപ്പം തിയറ്ററിൽ പോയി എൻജോയ് ചെയ്യാൻ കഴിയുന്ന സിനിമയാണിത് എന്ന് തന്നെയാണ് കരുതുന്നത്,' ഫഹദ് ഫാസിൽ വ്യക്തമാക്കി.
അതേസമയം ഈ മാസം 29 നാണ് ഓടും കുതിര ചാടും കുതിര തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചരിക്കുന്നത്. ഫഹദിന് പുറമെ കല്യാണി പ്രിയദർശൻ, രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു.