ആരാധകരെ വഴി തെറ്റിക്കും: പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്‍മാറി അല്ലു അര്‍ജുന്‍

ആരാധകരെ വഴി തെറ്റിക്കും: പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്‍മാറി അല്ലു അര്‍ജുന്‍

Published on

പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നും പിന്‍മാറി തെലുങ്ക് താരം അല്ലു അര്‍ജുന്‍. കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്‌തെങ്കിലും പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു അര്‍ജുന്‍ പരസ്യം വേണ്ടെന്ന് വെച്ചത്.

ഞാന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ല. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന അവയുടെ പരസ്യം കണ്ട് ആരാധാകര്‍ ഉല്‍പന്നം ഉപയോഗിക്കാന്‍ തുടങ്ങണമെന്ന് നടന്‍ പറഞ്ഞുവെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം അല്ലു അര്‍ജുന്റെ തീരുമാനം മറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും മാതൃകയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകള്‍. പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അല്ലു. അതോടൊപ്പം തന്നെ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയാണ് അവസാനമായി റിലീസ് ചെയ്ത അല്ലു അര്‍ജുന്‍ ചിത്രം. വേണു ശ്രീറാം,കൊരട്ടാല ശിവ, എ.ആര്‍ മുരുഗദോസ്, പ്രശാന്ത് നീല്‍, ബോയപതി ശ്രീനു എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി തുടങ്ങാനിരിക്കുന്നത്.

logo
The Cue
www.thecue.in