ഞാന്‍ സ്ത്രീയാണ്, പാഴ്‌സല്‍ അല്ല: ഗര്‍ഭധാരണത്തെ കുറിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആലിയ

ഞാന്‍ സ്ത്രീയാണ്, പാഴ്‌സല്‍ അല്ല: ഗര്‍ഭധാരണത്തെ കുറിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആലിയ
Published on

ബോളിവുഡ് താരം ആലിയ ഭട്ട് അമ്മയാകാന്‍ പോകുന്ന വിവരം കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മാതാപിതാക്കളാകാന്‍ പോകുന്ന എന്ന വിവരം ആലിയ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. അതിന് പിന്നാലെ താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ദേശീയ മാധ്യമങ്ങളും വാര്‍ത്ത ആഘോഷമാക്കിയിരുന്നു.

എന്നാല്‍ അതിനിടയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധപരമായ വാര്‍ത്തകളും വന്നും. അത്തരം മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആലിയ ഭട്ട്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ലണ്ടനില്‍ ഷൂട്ടിങ്ങിലായ ആലിയയെ രണ്‍ബീര്‍ കപൂര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. ആലിയ്ക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ് എന്നുള്ള രീതിയിലായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്ത. അതോടൊപ്പം തന്നെ വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഗര്‍ഭിണിയായി എന്നതിന്റെ പേരിലും താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.

ഇതിന് താന്‍ ഒരു സ്ത്രീയാണ്. പാഴ്‌സല്‍ അല്ല പിക്ക് അപ്പ് ചെയ്യനായി എന്നാണ് ആലിയ മറുപടി കൊടുത്തത്. 2022ലും ഇത്തരം സ്ത്രീവിരുദ്ധപരമായ പരമാര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ആലിയ വിമര്‍ശനവും അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ആലിയ ഭട്ടിന്റെ കുറിപ്പ്:

ഞങ്ങള്‍ ഇപ്പോഴും ഇവിടെ ചില ആളുകളുടെ തലയ്ക്കുള്ളിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ ഇപ്പോഴും ഒരു പുരുഷാധിത്യ ലോകത്താണ് ജീവിക്കുന്നത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്....

ഇവിടെ ഒന്നും വൈകിയിട്ടില്ല. ആരും ആരെയും കൊണ്ടുവരാന്‍ പോവുകയും വേണ്ട. ഞാന്‍ ഒരു സ്ത്രീയാണ് അല്ലാതെ പാഴ്‌സല്‍ അല്ല. എനിക്ക് ഇപ്പോള്‍ വിശ്രമിക്കേണ്ട ആവശ്യം ഒന്നുമില്ല. പക്ഷെ എന്തായാലും നിങ്ങള്‍ക്ക് ഡോക്ടറിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത് 2022നാണ് അതുകൊണ്ട് ഇത്തരം ചിന്താഗതികളില്‍ നിന്ന് പുറത്തുകിടക്കൂ. അപ്പോള്‍ ശരി, എന്റെ ഷോട്ട് റെഡിയായി.

Related Stories

No stories found.
logo
The Cue
www.thecue.in