സുരാജിന്റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല; പരിഹസിച്ച് അലന്‍സിയര്‍

സുരാജിന്റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല; പരിഹസിച്ച് അലന്‍സിയര്‍

ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടാഞ്ഞത് കൊണ്ടാണ് ഹെവന്‍ സിനിമയില്‍ നായിക ഇല്ലാതിരുന്നതെന്ന് നടന്‍ അലന്‍സിയറുടെ പരിഹാസം. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് അലന്‍സിയറുടെ പരാമര്‍ശം.

'സുരാജിന്റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് വിളിച്ചപ്പോള്‍ ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോ,' എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

ചിത്രത്തില്‍ നടി വിനയ പ്രസാദ് അഭിനയിക്കുന്നത് സംബന്ധിച്ച ചോദ്യത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അലന്‍സിയര്‍ സംരിച്ചത്. വിനയ പ്രസാദ് തന്റെ അമ്മയുടെ വേഷമാണ് ചിത്രത്തില്‍ ചെയ്യുന്നതെന്നും ഭാര്യാ കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും സുരാജ് പറഞ്ഞു. ചിത്രത്തില്‍ നായികാ കഥാപാത്രമില്ലെന്ന് സുരാജ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെയായിരുന്നു അലന്‍സിയര്‍ ഡബ്ല്യുസിസിയെ പരിഹസിച്ച് സംസാരിച്ചത്.

ജാഫര്‍ ഇടുക്കി, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്.

പൊലീസ് ഉദ്യോഗസ്ഥനായ പി എസ് സുബ്രഹ്‌മണ്യനാണ് ചിത്കത്തിന് തിരക്കഥയെഴുതുന്നത്.സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-ടോബി ജോണ്‍, കല-അപ്പുണ്ണി സാജന്‍, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം-സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-സേതു,പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍-ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, ആക്ഷന്‍-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആര്‍ രാജാകൃഷ്ണന്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, പി ആര്‍ ഒ- ശബരി.

Related Stories

No stories found.
logo
The Cue
www.thecue.in