ബോക്സ് ഓഫീസിൽ ജിംഖാനയിലെ പിള്ളേരുടെ ഇടി മുഴക്കം; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ

ബോക്സ് ഓഫീസിൽ ജിംഖാനയിലെ പിള്ളേരുടെ ഇടി മുഴക്കം; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ
Published on

'തല്ലുമാല'ക്ക് ശേഷം നസ്ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ഏപ്രിൽ 10 ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ ആലപ്പുഴ ജിംഖാനയുടെ 120.15K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്. റിലീസിനെത്തി മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ 10 കോടിയ്ക്ക് മേലേ കളക്ഷനും നേടി കഴിഞ്ഞിട്ടുണ്ട് ചിത്രം. ബുക്ക് മൈ ഷോയിൽ 91.73 ടിക്കറ്റുകളാണ് ആദ്യ 24 മണിക്കൂറിൽ വിറ്റ് പോയത്. ഒപ്പം ചിത്രം ആദ്യ ദിനത്തിൽ 2.75 കോടി രൂപ ഇന്ത്യയില്‍ നിന്ന് നെറ്റ് കളക്ഷന്‍ നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്തത്.

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Related Stories

No stories found.
logo
The Cue
www.thecue.in