'കാപ്‌സ്യൂള്‍ ഗില്‍'; വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍, ഇത്തവണ മൈനിംഗ് എഞ്ചിനീയര്‍

'കാപ്‌സ്യൂള്‍ ഗില്‍'; വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍, ഇത്തവണ മൈനിംഗ് എഞ്ചിനീയര്‍

സാമ്രാട്ട് പൃഥ്വിരാജിന് ശേഷം പുതിയ ചിത്രവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കാപ്‌സ്യൂള്‍ ഗില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ബയോപിക്കാണ്. മിനിംഗ് എഞ്ചിനീയര്‍ ആയ ജസ്വന്ത് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം.

യു.കെയിലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

1989ല്‍ സംഭവിച്ച കോള്‍ മൈന്‍ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വെള്ളപ്പൊക്കത്തില്‍ ജസ്വന്ത് ഗില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു. ചിത്രത്തില്‍ പരിനിതി ചോപ്രയാണ് നായിക. കേസരി എന്ന ചിത്രത്തിന് ശേഷം അക്ഷയ് കുമാറും പരിനിതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in