'ഞാന്‍ ഇന്ത്യക്കാരനാണ്, ഞാന്‍ നികുതി അടയ്ക്കുന്നത് എന്റെ രാജ്യത്താണ്'; കനേഡിയന്‍ പൗരത്വത്തെ കുറിച്ച് അക്ഷയ് കുമാര്‍

'ഞാന്‍ ഇന്ത്യക്കാരനാണ്, ഞാന്‍ നികുതി അടയ്ക്കുന്നത് എന്റെ രാജ്യത്താണ്'; കനേഡിയന്‍ പൗരത്വത്തെ കുറിച്ച് അക്ഷയ് കുമാര്‍

ബോളിവുഡ് താരം അക്ഷയ് കുമാറിന് സൈബര്‍ ഇടത്തില്‍ പലപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നത് താരം കനേഡിയന്‍ പൗരനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്. ദേശസംബന്ധമായ സിനിമകള്‍ ചെയ്യുമ്പോഴാണ് താരത്തിനെതിരെ കൂടുതല്‍ ട്രോളുകള്‍ ഉണ്ടാകാറ്. ഇപ്പോഴിതാ തന്റെ കനേഡിയന്‍ പൗരത്വത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ലാലന്‍ടോപ്പിനോടായിരുന്നു പ്രതികരണം.

'എനിക്ക് പാസ്‌പോര്‍ട്ട് ഉണ്ട്. എന്താണ് പാസ്‌പോര്‍ട്ട്? ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായുള്ള ഡോക്കിമെന്റാണല്ലോ പാസ്‌പോര്‍ട്ട്. ഞാന്‍ ഒരു ഇന്ത്യനാണ്. ഞാന്‍ എന്റെ നികുതി എല്ലാം തന്നെ അടയ്ക്കുന്നുണ്ട്. അത് ഇന്ത്യയിലാണ് അടയ്ക്കുന്നത്. എനിക്ക് കാനഡയിലും നികുതി അടയ്ക്കാനുള്ള ചോയിസ് ഉണ്ട്. പക്ഷെ ഞാന്‍ നികുതി അടയ്ക്കുന്നത് എന്റെ രാജ്യത്താണ്. ഞാന്‍ ജോലി ചെയ്യുന്നതും എന്റെ രാജ്യത്താണ്. ഒരുപാട് പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാറുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശവുമുണ്ട്. അവരോട് എനിക്ക് ഒന്ന് മാത്രമെ പറയാനുള്ളു. ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. ഞാന്‍ എല്ലായിപ്പോഴും ഇന്ത്യക്കാരനായിരിക്കും', അക്ഷയ് കുമാര്‍ പറഞ്ഞു.

'കുറച്ച് വര്‍ഷം മുമ്പ് എന്റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ഏകദേശം 15 സിനിമകള്‍ പരാജയപ്പെട്ടിരുന്നു. അന്ന് ഞാന്‍ കരുതി മറ്റേതെങ്കിലും രാജ്യത്തേക്ക് മാറി താമസിച്ച് അവിടെ ജോലി ചെയ്യാമെന്ന് കരുതി. എന്റെ ഒരു സുഹൃത്ത് കാനഡയിലായിരുന്നു താമസിച്ചിരുന്നത്. അന്ന് എന്നോട് കാനഡയില്‍ വന്ന് സെറ്റിലാവാന്‍ പറഞ്ഞതും ആ സുഹൃത്താണ്. ഒരുപാട് ഇന്ത്യക്കാര്‍ അവിടെ പോയി സെറ്റിലായി ജോലി ചെയ്യുന്നവരുണ്ട്. അപ്പോള്‍ ഞാനും കരുതി ഇന്ത്യയില്‍ നിന്നിട്ട് എന്റെ തലയില്‍എഴുത്ത് ശരിയാകുന്നില്ലെങ്കില്‍ കാനഡയില്‍ പോയി നോക്കാമെന്ന്. അങ്ങനെയാണ് ഞാന്‍ അവിടെ പോയി പൗരത്വത്തിന് വേണ്ടി ശ്രമിക്കുന്നത്. അത് ലഭിക്കുകയും ചെയ്തു', എന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.

'കാനഡയില്‍ പൗരത്വം എടുത്തത് മുതല്‍ എന്റെ സിനിമകള്‍ വീണ്ടും വിജയിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് ഒരിക്കലും തിരിച്ച് പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല', എന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തും.

Related Stories

No stories found.
logo
The Cue
www.thecue.in